ആലപ്പുഴ: ഭാവിതലമുറയെ വാര്‍ത്തെടുക്കുന്നതില്‍ അംഗൻവാടികളുടെ പങ്ക് വളരെ വലുതാണെന്ന് മന്ത്രി പി. തിലോത്തമന് പറഞ്ഞു. കേരള അംഗൻവാടി വര്‍ക്കേഴ്സ് ആൻഡ് ഹെൽേപഴ്സ് യൂനിയന്‍ (എ.ഐ.ടി.യു.സി) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ മുഴുവന്‍ അംഗൻവാടികള്‍ക്കും സ്വന്തമായി ഭൂമി, കെട്ടിടം എന്നിവ സാധ്യമാക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കും. അതിനുവേണ്ട നടപടികള്‍ നടന്നുവരുകയാണ്. പൊതുവിദ്യാഭാസ രംഗത്ത് ഉണ്ടായ മാറ്റങ്ങളില്‍ പലതും അംഗൻവാടികളുടെ കാര്യത്തിലും ഉടനുണ്ടാകും. പൊതുവിദ്യാഭ്യാസ രംഗത്ത് ഡിജിറ്റലൈസേഷന് തരംഗമാണ്. ഇപ്പോള്‍ തന്നെ സംസ്ഥാനത്തെ പല മണ്ഡലങ്ങളിലെ സ്കൂളുകളിലും ഡിജിറ്റലൈസേഷന് വന്നുകഴിഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരായി മാറ്റണമെന്ന അംഗൻവാടി ജീവനക്കാരുടെ ആവശ്യം ന്യായമാണെന്നും മന്ത്രി പറഞ്ഞു.
ദേശീയ വൈസ് പ്രസിഡൻറ് പി. വിജയമ്മ പതാക ഉയര്‍ത്തി. ആര്. സുശീലന് അധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ്, ജില്ല അസി. സെക്രട്ടറി പി.വി. സത്യനേശന്, എ.ഐ.ടി.യു.സി ജില്ല സെക്രട്ടറി അഡ്വ. വി. മോഹന്‍ദാസ്, വി.എം. ഹരിഹരന്, അഡ്വ. പി.പി. ഗീത, പി.യു. അബ്ദുൽ കലാം, വിജയമ്മ ലാലി, പി. വിജയമ്മ എന്നിവര്‍ സംസാരിച്ചു. അനുശോചന പ്രമേയം സുജാതയും രക്തസാക്ഷി പ്രമേയം കെ. മല്ലികയും അവതരിപ്പിച്ചു.
ഭാരവാഹികൾ: കെ.എന്‍. പ്രേമലത (പ്രസി), ആര്. സുശീലന് (വര്‍ക്കിങ് പ്രസി), വിജയമ്മ ലാലി, പി.യു. അബ്ദുൽ കലാം, മിനിമോള്‍ വി. എബ്രഹാം, സുമതല മോഹന്‍ദാസ്, ഗിരിജ സുരേന്ദ്രന് (വൈസ് പ്രസി), കവിത സന്തോഷ് (ജന. സെക്ര), ലളിതാംബിക നടേശന്, എ.കെ. സുജാത, ശോഭ ജോസഫ്, ഗീത വിജയന്, സുരേഷ് (ജോ. സെക്ര), അജിത വിജയന് (ട്രഷ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.