ക്വാലാലംപുർ: മലേഷ്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കോവിഡ് വ്യാപനം തടയാനാണ് മലേഷ്യൻ രാജാവ് അൽ-സുൽത്താൻ അബ്ലുള്ള രാജ്യത്ത് ഒരു മാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. കോവിഡ് കേസുകൾ നിയന്ത്രണത്തിലായില്ലെങ്കിൽ അടിയന്തരാവസ്ഥ നീട്ടാനും സാധ്യതയുണ്ട്.
പ്രധാനമന്ത്രി മുഹയ്ദ്ദീൻ യാസിൻ രാജാവിനോട് അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. അതേസമയം, പ്രതിസന്ധിയിലായ സർക്കാരിനെ അധികാരത്തിൽ നിലനിർത്തുന്നതിന് വേണ്ടിയാണ് അടിയന്തരാവസ്ഥ നീക്കമുണ്ടായതെന്ന് ആരോപണമുണ്ട്.
രാജ്യത്തെ ദൈനംദിനകാര്യങ്ങളെ അടിയന്തരാവസ്ഥ എങ്ങനെയാണ് ബാധിക്കുക എന്ന് അറിവായിട്ടില്ല. എന്നാൽ പ്രധാനമന്ത്രിക്കു കാബിനറ്റിനും ചോദ്യം ചെയ്യാനാവാത്ത അധികാരങ്ങളാണ് അടിയന്തിരാവസ്ഥാ പ്രഖ്യാപനം വഴി ലഭിക്കുക. പ്രഖ്യാപനത്തോടെ മമലേഷ്യയിലെ രാഷ്ട്രീയ പ്രവർത്തനത്തിനും താൽക്കാലികമായി നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.