തിരുവനന്തപുരം: കൊല്ലം ശാസ്താംകോട്ടയിലെ ഭർതൃഗൃഹത്തിൽ ദുരൂഹസാഹചര്യത്തിൽ വിസ്മയ മരണപ്പെട്ട സംഭവത്തിൽ ഭർത്താവ് മോേട്ടാർ വാഹനവകുപ്പിെല അസി.മോേട്ടാർ െവഹിക്കിൾ ഇൻസ്പെക്ടർ എസ്. കിരൺകുമാറിെന സർവിസിൽനിന്ന് പിരിച്ചുവിട്ടു. വകുപ്പുതല അന്വേഷണത്തിെൻറ ഭാഗമായാണ് നടപടിയെന്ന് ഗതാഗതമന്ത്രി ആൻറണി രാജു വാർത്തസമ്മേളത്തിൽ വ്യക്തമാക്കി.
സംസ്ഥാനചരിത്രത്തിൽ ആദ്യമായാണ് സ്ത്രീധന പീഡനത്തിൽ ഭാര്യ മരണപ്പെട്ട കാരണത്താൽ ഭർത്താവിനെ സർക്കാർ സർവിസിൽനിന്ന് പിരിച്ചുവിടുന്നത്. ജൂൺ 21 നാണ് കൊല്ലം നിലമേൽ കൈതോട് സ്വദേശിയായ വിസ്മയ ഭർതൃഗൃഹത്തിൽ മരിച്ചത്. കൊല്ലം റീജനൽ ഒാഫിസിൽ േജാലി ചെയ്തിരുന്ന കിരൺകുമാറിനെ സംഭവത്തെതുടർന്ന് ജൂൺ 22ന് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. 45 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കണമെന്ന് നിർദേശിച്ചിരുെന്നന്നും മന്ത്രി പറഞ്ഞു. ഇക്കാലയളവിൽ 1960 ലെ കേരള സിവിൽ സർവിസ് ചട്ടം 15 പ്രകാരം കിരൺകുമാറിന് കുറ്റാരോപണ മെമ്മോ നൽകി.
തുടർന്ന് നിയമാനുസൃതമായി നടത്തിയ അന്വേഷണത്തിെൻറയും കിരണിൽ നിന്ന് നേരിട്ട് മൊഴിയെടുത്തതിെൻറയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിൽ കുറ്റങ്ങൾ സംശയാതീതമായി തെളിയിക്കപ്പെട്ടതിനെ തുടർന്നാണ് നടപടി. സമയപരിധിയായി നിശ്ചയിച്ച 45 ദിവസം വെള്ളിയാഴ്ച പൂർത്തിയായിരുന്നു. ഇനി സർക്കാർ സർവിസിൽ കിരണിന് ജോലി കിട്ടില്ല. സേവനം പ്രബേഷൻ കാലയളവിലായതിനാൽ പെൻഷനും അർഹതയുണ്ടാവില്ല. വിസ്മയയുടേത് പോലുള്ള മരണങ്ങൾ ആവർത്തിക്കരുതെന്ന സന്ദേശമാണ് നടപടിയിലൂടെ സർക്കാർജീവനക്കാർക്കും സമൂഹത്തിനും നൽകുന്നതെന്ന് മന്ത്രി ആൻറണി രാജു പറഞ്ഞു.
തിരുവനന്തപുരം: കൊല്ലം ശാസ്താംകോട്ടയിൽ ഭർതൃഗൃഹത്തിൽ വിസ്മയ മരണപ്പെട്ട സംഭവത്തിൽ ഭർത്താവ് മോേട്ടാർ വാഹനവകുപ്പിെല അസി.മോേട്ടാർ െവഹിക്കിൾ ഇൻസ്പെക്ടർ എസ്. കിരൺകുമാറിനെ സർവിസിൽനിന്ന് പിരിച്ചുവിട്ടത് ഇക്കാരണങ്ങളാൽ:
1. സ്ത്രീവിരുദ്ധ പ്രവൃത്തി, സാമൂഹികവിരുദ്ധവും ലിംഗനീതിക്ക് നിരക്കാത്തതുമായ നടപടി, ഗുരുതര നിയമലംഘനം, പെരുമാറ്റദൂഷ്യം എന്നിവ വഴി പൊതുജനങ്ങൾക്കിടയിൽ സർക്കാറിെൻറയും മോേട്ടാർവാഹനവകുപ്പിെൻറയും അന്തസ്സിനും സൽപേരിനും കളങ്കം വരുത്തിയതിനാൽ (1960 ലെ കേരള സിവിൽ സർവിസ് പെരുമാറ്റച്ചട്ടം 11 (1) 8).
2. സർക്കാർ ജീവനക്കാർ സ്ത്രീധനം കൊടുക്കാനും വാങ്ങാനും പാടില്ലെന്നതിെൻറ ലംഘനം (1960 ലെ കേരള സിവിൽ സർവിസ് പെരുമാറ്റ ചട്ടം 93 (സി))
പൊലീസ് അന്വേഷണം നടക്കുന്നുണ്ടെന്നും അതുമായി ഇപ്പോളെടുത്ത വകുപ്പുതല നടപടിക്ക് ബന്ധമില്ലന്നും രണ്ടും രണ്ടാണെന്നും മന്ത്രി ആൻറണി രാജു. രണ്ടിനും രണ്ട് നടപടിക്രമങ്ങളുമാണ്. സർവിസ് ചട്ട പ്രകാരം നടപടിയെടുക്കാൻ സർക്കാറിന് അധികാരമുണ്ട് (മാന്വൽ ഫോർ ഡിസിപ്ലിനറി പ്രൊസീഡിങ്സ്).
ഇതിനുള്ള കുറ്റം ചെയ്തിട്ടുണ്ടോ എന്നാണ് വകുപ്പുതല അന്വേഷണത്തിൽ പരിശോധിച്ചത്. അത് സർക്കാറിന് ബോധ്യപ്പെട്ടു. ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തുള്ള പൊലീസ് നടപടി അതിേൻറതായ രീതിയിൽ തുടരും. വകുപ്പുതല നടപടിക്കെതിരെ കിരൺകുമാറിന് വേണമെങ്കിൽ കോടതിയെ സമീപിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.