തൃശൂർ: ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ രണ്ടാംപ്രതി കിർമാണി മനോജിനെ ജയിൽ മാറ്റുന്നു. വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന മനോജിനെ കണ്ണൂരിലേക്കാണ് മാറ്റുന്നത്. പ്രായമായ മാതാവിന് കാണാനായി ജയിൽ മാറ്റണമെന്ന അപേക്ഷയിലാണ് ജയിൽ ഡയറക്ടർ ജനറൽ ഉത്തരവിട്ടത്. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് വിയ്യൂരിൽ കഴിയുന്ന മനോജ് ആർ.എസ്.എസ് പ്രവര്‍ത്തകനും തലശ്ശേരി ബാറിലെ അഭിഭാഷകനുമായ വത്സരാജ കുറുപ്പിനെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണ്. ടി.പി കേസിൽ മനോജിന് പുറമെ കൊടി സുനി, റഫീഖ്, ട്രൗസർ മനോജൻ, അണ്ണൻ സിജിത് തുടങ്ങിയവരാണ് ജീവപര്യന്തം ശിക്ഷയനുഭവിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.