തൃശൂർ: കിസാന്‍സഭ അഖിലേന്ത്യ പ്രസിഡന്റായി അശോക് ധാവ്ളെയെയും ജനറല്‍ സെക്രട്ടറിയായി ഡോ. വിജു കൃഷ്ണനെയും തെരഞ്ഞെടുത്തു. തൃശൂരിൽ ചേര്‍ന്ന അഖിലേന്ത്യ സമ്മേളനമാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. പി. കൃഷ്ണപ്രസാദാണ് ഫിനാന്‍സ് സെക്രട്ടറി. വൈസ് പ്രസിഡന്റുമാർ -ഹനൻ മൊല്ല, അമ്രാ റാം, ഇ.പി. ജയരാജൻ, എസ്.കെ. പ്രീജ, അമൽ ഹൽദാർ, ബിപ്ലവ് മജുംദാർ, പി. ഷൺമുഖം, എം. വിജയകുമാർ, ഇന്ദ്രജിത്ത് സിങ്. ജോയൻറ് സെക്രട്ടറിമാർ -ബാദൽ സരോജ്, വത്സൻ പാനോളി, പ്രഭിത ഖർ, മുകുദ് സിങ്, ടി. സാഗർ, ഡി. രവീന്ദ്രൻ, അജിത് നാവ്ലെ, അവ്ദേശ് കുമാർ, വിനോദ് കുമാർ. കേരളത്തിൽനിന്ന് സെൻട്രൽ കൗൺസിലിലേക്ക് ഒമ്പതുപേരെ തെരഞ്ഞെടുത്തു. ഇ.പി. ജയരാജൻ, എം. വിജയകുമാർ, കെ.എൻ. ബാലഗോപാൽ, കെ.കെ. രാഗേഷ്, വത്സൻ പാനോളി, എം. പ്രകാശൻ, ഗോപി കോട്ടമുറിക്കൽ, ഓമല്ലൂർ ശങ്കരൻ, എം. സ്വരാജ് എന്നിവരാണിവർ.
തൃശൂർ: അഖിലേന്ത്യ കിസാൻസഭ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട മലയാളിയായ ഡോ. വിജു കൃഷ്ണൻ കർഷക സമരത്തിലെ സജീവ സാന്നിധ്യമായിരുന്നു. ജനറൽ സെക്രട്ടറിയായിരുന്ന എസ്. രാമചന്ദ്രൻ പിള്ളയുടെ പിൻഗാമിയായാണ് കണ്ണൂർ കരിവള്ളൂർ സ്വദേശിയായ ഇദ്ദേഹമെത്തുന്നത്. എസ്.എഫ്.ഐയിലൂടെ ആയിരുന്നു രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. ജെ.എൻ.യുവിൽ ഗവേഷണ വിദ്യാർഥിയായിരിക്കെ അവിടത്തെ വിദ്യാർഥി യൂനിയൻ പ്രസിഡന്റായിരുന്നു.
ഗവേഷണബിരുദം നേടിയ ശേഷം ബംഗളൂരുവിലെ സെന്റ് ജോസഫ്സ് കോളജിൽ രാഷ്ട്രതന്ത്രം ബിരുദാനന്തരബിരുദ വിഭാഗത്തിൽ അധ്യാപകനും വകുപ്പ് മേധാവിയുമായി കുറച്ച് വർഷം ജോലിനോക്കി. പിന്നീട് ജോലി ഉപേക്ഷിച്ച് മുഴുവൻസമയ രാഷ്ട്രീയപ്രവർത്തകനായി. സി.പി.എം കേന്ദ്രകമ്മിറ്റി അംഗമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.