കൊച്ചി: കിറ്റക്സ് ഗ്രൂപ്പിനെ ശ്രീലങ്കയിലേക്ക് ക്ഷണിച്ചെന്ന് എം.ഡി സാബു .എം. ജേക്കബ്. ശ്രീലങ്കൻ ഡെപ്യൂട്ടി കമീഷണർ ദൊരൈസ്വാമി കിഴക്കമ്പലത്തെ കമ്പനി ആസ്ഥാനത്തെത്തി കിറ്റക്സ് എം.ഡി സാബു എം. ജേക്കബുമായി കൂടിക്കാഴ്ച നടത്തി. ശ്രീലങ്കയിൽ മികച്ച സൗകര്യമൊരുക്കാമെന്നും അധികൃതർ കിറ്റക്സിന് വാഗ്ദാനം നൽകി. മൂന്ന് മണിക്കൂറോളം കൂടിക്കാഴ്ച നീണ്ടു.
3500 കോടി രൂപയുടെ നിക്ഷേപത്തിന് ശ്രീലങ്കയിൽ എല്ലാവിധ സൗകര്യങ്ങളുമൊരുക്കാമെന്നും പൂർണപിന്തുണയും നൽകുമെന്നും വാഗ്ദാനം നൽകിയതായി സാബു.എം.േജക്കബ് അറിയിച്ചു.
നേരത്തെ ബംഗ്ലാദേശും സമാനമായ സൗകര്യങ്ങൾ ഒരുക്കാമെന്നറിയിച്ച് കിറ്റക്സിനെ സമീപിച്ചിരുന്നു. തെലങ്കാന സർക്കാറിന്‍റെ ക്ഷണം സ്വീകരിച്ച സാബു ജേക്കബ് അവിടെ പോയി സർക്കാറുമായി ചർച്ച നടത്തിയിരുന്നു. ആന്ധ്രാപ്രദേശ്, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളും കിറ്റക്സിനെ സമീപിച്ചിരുന്നു.
സർക്കാർ വേട്ടയാടുന്നുവെന്നാരോപിച്ച് ആഗോള നിക്ഷേപക സംഗമത്തിന്‍റെ ഭാഗമായി സംസ്ഥാന സർക്കാരുമായി കരാർ ഒപ്പിട്ട പദ്ധതികളിൽ നിന്ന് കിറ്റക്സ് പിന്മാറിയതായി കമ്പനി അധികൃതർ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ നാടിനെതിരായ പ്രചാരണങ്ങൾ ലോകം മുഴുവൻ എത്തിക്കാനാണ് കിറ്റെക്സ് എം.ഡിയുടെ ശ്രമമെന്ന് വ്യവസായ മന്ത്രി പി. രാജീവ് നേരത്തെ വിമർശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.