തന്നെ കിറ്റെക്സ് കമ്പനിയുടെ എം.ഡി സാബു ജേക്കബ് പരസ്യമായി അവളേഹിക്കുന്നതായി കുന്നത്തുനാട് എം.എൽ.എ അഡ്വ. പി.വി ശ്രീനിജൻ. എം.എൽ.എ ആയതിനുശേഷം പലപ്പോഴായി വ്യക്തിപരമായും അല്ലാതയും പരസ്യമായി തന്നെ അവഹേളിക്കുന്ന പരാമർശങ്ങളാണ് കിറ്റെക്സ് മാനേജിങ് ഡയറക്ടർ സാബു ജേക്കബ് നടത്തി വരുന്നതെന്ന് എം.എൽ.എ പറഞ്ഞു. എം.എൽ.എ എന്ന നിലയിൽ പ്രവർത്തിക്കാൻ കഴിയാത്ത നിലയിൽ പൊതുജനമദ്ധ്യത്തിൽ വർഗ്ഗവിവേചനം ഉണ്ടാക്കുന്ന തരത്തിൽ പോലും അവഹേളിക്കുക ഉണ്ടായി.
കഴിഞ്ഞ ദിവസം ഉണ്ടായ "കിറ്റെക്സ് കലാപമായി " ബന്ധപ്പെട്ട ചാനൽ ചർച്ചയിൽ എം.എൽ.എ എന്ന ഭരണഘടനാ പദവിയെ മോശമായി പരാമർശിക്കുകയും തെരുവിൽകിടക്കുന്നവന്റെ സംസ്ക്കാരമുള്ളവനുമായി സംസാരിക്കാനില്ല എന്നതടക്കം നിരവധി മോശം പരാമർശങ്ങളാണ് സാബു ജേക്കബ് നടത്തിയത്.
എം.എൽ.എ എന്ന നിലയിൽ സ്വതന്ത്രമായി പ്രവർത്തിക്കുന്നതിന് സമ്മതിക്കാത്ത തരത്തിൽ പരസ്യമായി ആക്ഷേപിക്കുന്ന സാബു ജേക്കബിനെതിരെ അവകാശലംഘനത്തിന് നിയമസഭാ സ്പീക്കർ എം.പി രാജേഷിന് പരാതി കൊടുത്തതായും ശ്രീനിജൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.