കിഴക്കമ്പലം: കിഴക്കമ്പലം കിറ്റെക്‌സ് കമ്പനിയിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ ആക്രമണത്തിൽ കുന്നത്തുനാട് സി.ഐക്ക് തലക്കും കൈക്കും പരിക്ക്. തലക്ക് ആറ് സ്റ്റിച്ച് ഉണ്ടെന്നും കൈക്ക് ഒടിവ് സംഭവിച്ചതായും അധികൃതർ അറിയിച്ചു.
അക്രമണത്തില്‍ കുന്നത്തുനാട് സി.ഐ. വി.ടി. ഷാജന്‍, എസ്.ഐ. സാജന്‍, വിവിധ സ്‌റ്റേഷനിലെ പൊലീസുകാരായ രാജേന്ദ്രന്‍, ശിവദാസ്, അനൂപ്, സുബൈര്‍, ഇസ്മാഈല്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഗുരുതരപരിക്കേറ്റ സി.ഐ ഉള്‍പ്പെടെയുള്ള പൊലീസുകാരെ കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
മറ്റ് പൊലീസുകാരെ പ്രദേശത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികില്‍സ നല്‍കി വിട്ടയച്ചു. മറ്റ് നിരവധി പൊലീസുകാര്‍ക്ക് കല്ലേറില്‍ ചെറിയ പരിക്കേറ്റെങ്കിലും അവര്‍ ചികില്‍സ തേടിയിട്ടില്ല.
ആക്രമിച്ച 151 ഇതര സംസ്ഥാനക്കാരെ ഞായറാഴച്ച പുലര്‍ച്ചെ ആറോടെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പെരുമ്പാവൂര്‍ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള വിവിധ പൊലീസ് സ്റ്റേഷനുകളിലേക്കാണ് ഇവരെ തല്‍ക്കാലം മാറ്റിയിരിക്കുന്നത്.
പൊലീസിന്‍റെ അഞ്ച് വാഹനങ്ങളും തകര്‍ത്തിട്ടുണ്ട്. ഒരു വാഹനം പൂര്‍ണമായും തല്ലി പൊളിക്കുകയും മറ്റൊരു വാഹനം അഗ്നിക്കിരയാക്കുകയും ചെയ്തു. മൂന്ന് വാഹനങ്ങള്‍ ഭാഗികമായി തകര്‍ത്തിട്ടുണ്ട്. രാത്രി 11ഓടെ തുടങ്ങിയ സംഘര്‍ഷം പുലര്‍ച്ചെയോടെയാണ് നിയന്ത്രണവിധേയമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.