കെ റെയിൽ സമരക്കാരെ വർഗീയ ചാപ്പ കുത്തി പിറകോട്ടടിക്കാമെന്നത്​ വ്യാമോഹം -കെ.കെ. രമ

തൃശൂർ: കെ റെയിൽ സമരക്കാരെ വർഗീയ ചാപ്പ കുത്തി പിറകോട്ടടിക്കാമെന്നത്​ വ്യാമോഹം മാത്രമെന്ന്​ കെ.കെ. രമ എം.എൽ.എ. സിൽവർ ലൈൻ പദ്ധതിക്കെതിരായ ജില്ലയിലെ സമരസമിതി രൂപവത്​കരണ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ഈ വ്യാമോഹം ഇടതുപക്ഷ ലേബൽ ഒട്ടിച്ച സർക്കാറിന്​ ഒട്ടും ചേർന്നതല്ല. കർഷക സമരം നടത്തുന്നവരെ സിഖ് തീവ്രവാദികൾ എന്ന്​ വിളിച്ച മോദിയുടെ തന്ത്രം തന്നെയാണ് ഇവിടെ പിണറായിയും പയറ്റുന്നത്​.

പൗരന്മാർക്കാണ്​ കാര്യങ്ങൾ അറിയേണ്ടത്​; പൗരപ്രമുഖർക്കല്ല. പൗരപ്രമുഖരോട്​ കാര്യങ്ങൾ വിശദീകരിച്ച്​ നടക്കുകയാണ് മുഖ്യമന്ത്രി. ഇടതുപക്ഷ സർക്കാറിന് എങ്ങനെയാണ് പൗരരിൽ ചിലർ പ്രമുഖരാവുന്നത്? നഷ്ടപരിഹാരത്തിന്‍റെ കണക്കാണ് പിണറായി വിജയൻ പറയുന്നത്. ആരാണ് അദ്ദേഹത്തോട്​ നഷ്ടപരിഹാരം ചോദിച്ചത്. നഷ്ടപരിഹാര പാക്കേജുകൾക്കുള്ള പണം എവിടെ നിന്നാണ്? അത് കമീഷനിൽ നിന്നല്ല; നികുതിപ്പണത്തിൽ നിന്നാണ് -കെ.കെ. രമ പറഞ്ഞു.

Tags:    
News Summary - KK Rama React to K Rail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.