കോഴിക്കോട്: ന്യൂസിലാൻഡിൽ ജസീന്ത ആര്‍ഡേന്‍ മന്ത്രിസഭയില്‍ അംഗമായ മലയാളി പ്രിയങ്ക രാധാകൃഷ്ണന് അഭിനന്ദനവുമായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ. എറണാകുളം പറവൂര്‍ സ്വദേശിയാണ് പ്രിയങ്ക രാധാകൃഷ്ണൻ.
ആദ്യമായിട്ടാണ് ഇന്ത്യയില്‍നിന്നുള്ള ഒരാള്‍ ന്യൂസിലന്‍ഡില്‍ മന്ത്രിയാകുന്നത്. പ്രധാനമന്ത്രി ജസീന്‍ഡ ആര്‍ഡേണിന്‍റെ ഉറ്റസുഹൃത്ത് കൂടിയാണ് പ്രിയങ്ക. ലേബര്‍ പാര്‍ട്ടി എം.പിയായ പ്രിയങ്ക രാധാകൃഷ്ണന് സമൂഹിക വികസനം, യുവജനക്ഷേമം, സന്നദ്ധമേഖല എന്നീ വകുപ്പുകളുടെ ചുമതലയാണ് നല്‍കിയിരിക്കുന്നത്. തൊഴില്‍ സഹമന്ത്രി ചുമതല കൂടി ഇവര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും കെ.കെ. ശൈലജ പറഞ്ഞു.
എറണാകുളം ജില്ലയിലെ പറവൂര്‍ മാടവനപ്പറമ്പ് രാമന്‍ രാധാകൃഷ്ണന്‍- ഉഷ ദമ്പതികളുടെ മകളായ പ്രിയങ്ക 14 വര്‍ഷമായി ലേബര്‍ പാര്‍ട്ടി പ്രവര്‍ത്തകയാണ്. ക്രൈസ്റ്റ് ചര്‍ച്ച് സ്വദേശിയും ഐ.ടി ജീവനക്കാരനുമായ റിച്ചാര്‍ഡ്‌സണാണ് ഭര്‍ത്താവ്.
കോവിഡിനെ ഫലപ്രദമായി നേരിട്ട വനിതാ ഭരണകർത്താക്കളുടെ പട്ടികയിൽ ജസീന്തക്കൊപ്പം കെ.കെ. ശൈലജയും ഇടംപിടിച്ചിരുന്നു. കോവിഡ് കാലത്ത് ഏറ്റവും സ്വാധീനിച്ച വ്യക്തിയായി നേരത്തെ ബ്രിട്ടനിലെ പ്രോസ്‌പെക്ട് മാഗസിന്‍ നടത്തിയ സര്‍വേയില്‍ കെ.കെ. ശൈലജയാണ് ഒന്നാമതെത്തിയത്. ജസീന്ത അര്‍ഡേനെ പിന്തള്ളിയായിരുന്നു നേട്ടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.