തിരുവനന്തപുരം: ന്യൂസിലൻഡ് തെരഞ്ഞെടുപ്പിൽ വൻ വിജയം നേടിയ പ്രധാനമന്ത്രി ജസീന്ത ആർഡന് അഭിനന്ദനവുമായി കേരള ആരോഗ്യമന്ത്രി കെ.കെ. ശൈലജ. പുതിയ തുടക്കത്തിന് ആശംസനേർന്ന മന്ത്രി കോവിഡിനെ ഫലപ്രദമായി നേരിട്ടതിന് ജസീന്തയെ അഭിനന്ദിക്കുകയും ചെയ്തു.
''നിങ്ങളുടെ വലിയ വിജയത്തിൽ ഞങ്ങൾ അഭിനന്ദിക്കുകയും പുതിയ തുടക്കത്തിന് ആശംസ നേരുകയും ചെയ്യുന്നു. കോവിഡ് 19നെ നിങ്ങൾ ഫലപ്രദമായി നേരിട്ടത് കാണുന്നതിൽ സന്തോഷമുണ്ട്. വെല്ലുവിളികളെ അതിജീവിക്കുന്നതിൽ വനിത നേതാക്കൾ എങ്ങനെ വിജയിക്കുന്നുവെന്ന് ലോകത്തെ കാണിച്ചതിന് നന്ദി'' -മന്ത്രി ട്വീറ്റ് ചെയ്തു.
ജസീന്തയുടെ നേതൃത്വത്തിലുള്ള സെൻറർ-ലെഫ്റ്റ് ലേബർ പാർട്ടി 49.9 ശതമാനം വോട്ടുകൾ നേടിയാണ് അധികാരത്തിലെത്തിയത്. 120 അംഗ പാർലമെൻറിൽ 64 സീറ്റുകളാവും ജസീന്ത ആർഡന് ലഭിക്കുക. ജസീന്തയുടെ എതിരാളിയും സെൻറർ-റൈറ്റ് നാഷണൽ പാർട്ടി നേതാവുമായ ജുഡിത്ത് കോളിൻസിന് 26 ശതമാനം വോട്ടും 34 സീറ്റുകളും മാത്രമാണ് നേടാനായത്. പാർട്ടിയുടെ 20 വർഷത്തിനിടയിലെ ഏറ്റവും മോശം പ്രകടനമാണിത്.
കോവിഡ് പ്രതിരോധം മുൻനിർത്തിയായിരുന്നു ജസീന്ത ആർഡനിെൻറ പ്രചാരണം. കോവിഡിെൻറ സമൂഹ വ്യാപനം തടയാനായത് അവർ പ്രധാനനേട്ടമാക്കി ഉയർത്തിക്കാട്ടി. 50 ലക്ഷം ജനസംഖ്യയുള്ള ന്യൂസിലൻഡിൽ കേവലം 25 പേർ മാത്രമാണ് കോവിഡ് ബാധിച്ച് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.