കണ്ണൂര്‍: മട്ടന്നൂര്‍ എം.എല്‍.എയും മുന്‍ ആരോഗ്യ മന്ത്രിയുമായ കെ.കെ. ശൈലജ ടീച്ചര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം വീട്ടില്‍ നിരീക്ഷണത്തിലാണ് എം.എല്‍.എ.
ഹൈദരാബാദില്‍നിന്നും തിരിച്ചെത്തിയ ശൈലജക്ക് ക്ഷീണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കോവിഡ് പരിശോധന നടത്തുകയായിരുന്നു.
അതേസമയം, ഇന്ന് 9066 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. 63,898 സാമ്പിളുകളാണ് ആകെ പരിശോധിച്ചത്. വിവിധ ജില്ലകളില്‍ 1,27,790 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.