തിരുവനന്തപുരം: ബലാത്സംഗ കേസില്‍ ശിക്ഷിക്കപ്പെടുന്നവരുടെ രജിസ്റ്റര്‍ തയാറാക്കി പ്രദര്‍ശിപ്പിച്ചാല്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമം കുറയുമെന്ന് മന്ത്രി കെ.കെ. ശൈലജ. സ്ത്രീകള്‍ക്ക് ഏത് സമയത്തും സമീപിക്കാവുന്ന വനിത ഹെല്‍പ്ലൈന്‍ ടോള്‍ ഫ്രീ നമ്പര്‍ ‘മിത്ര 181’ ന്‍െറ ലോഗോ പ്രകാശനം ചെയ്യുകയായിരുന്നു അവര്‍.
ബിരുദവും ബിരുദാനന്തര ബിരുദവുമുള്ളവരാണ് സ്ത്രീകളെ ആക്രമിക്കുന്നതില്‍ മുന്നില്‍. സ്ത്രീകളെ ആക്രമിക്കുന്നത് അവകാശമായി കരുതുകയാണ്. ആ മനോഭാവത്തില്‍ മാറ്റമുണ്ടാക്കിയാലേ കുറ്റകൃത്യം കുറയൂ. കുറ്റവാളികള്‍ക്ക് വേഗം ശിക്ഷ കൊടുക്കാന്‍ കഴിയണം. സാമൂഹികവും രാഷ്ട്രീയവുമായ തുല്യത സ്ത്രീകള്‍ക്കുണ്ടാവണം. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ പൊലീസ് കേസ് എടുക്കല്‍ പ്രധാനമാണ്.
പ്രതികളെ കണ്ടത്തൊനുള്ള ചെറിയ തെളിവുപോലും പൊലീസ് കണ്ടത്തെണം. തെളിവുകള്‍ പെട്ടെന്ന് രേഖപ്പെടുത്താന്‍ നടപടിയെടുക്കണമെന്ന് ആശുപത്രികളോട് നിര്‍ദേശിച്ചതായും അദ്ദേഹം പറഞ്ഞു.പ്രസ് ക്ളബില്‍ നടന്ന പരിപാടിയില്‍ സാമൂഹികനീതി വകുപ്പ് സ്പെഷല്‍ സെക്രട്ടറി മിനി ആന്‍റണി, സാമൂഹിക സുരക്ഷ മിഷന്‍ ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍ എന്നിവരും സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.