കൊച്ചി: പകർച്ചപ്പനി സംബന്ധിച്ച് ജനങ്ങളെ ഭീതിയിലാക്കുന്ന പ്രസ്താവനകൾ ശരിയെല്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ഇതു സംബന്ധിച്ച രമേശ് ചെന്നിത്തലയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ആരോഗ്യമന്ത്രി. ആരോഗ്യ പ്രവർത്തനങ്ങളിൽ എല്ലാവരും ഒരുമിച്ച് നിൽക്കണം. പ്രതിരോധ പ്രവർത്തനങ്ങൾക്കായി 3000 വളണ്ടിയർമാരെ അധികമായി നിയമിച്ചിട്ടുണ്ടെന്നും ശൈലജ അറിയിച്ചു.
നേരത്തെ സംസ്ഥാനത്ത് പനി പടരുന്ന സാഹചര്യത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പകർച്ചപനിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട സാഹചര്യമാണ് ഉള്ളെതന്നും ചെന്നിത്തല പറഞ്ഞിരുന്നു. ഇൗ പ്രസ്താവനകൾക്കെതിരെയാണ് ശൈലജ രംഗത്തെത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.