മഹ്​റൂഫുമായി സമ്പർക്കത്തിലായവരെ കണ്ടെത്തിയിട്ടുണ്ട്​ -ആരോഗ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് 19 ബാധിച്ച് ചികിൽസയിലിരിക്കെ മരിച്ച മാഹി ചെറുകല്ലായിയിലെ പി. മഹ്​റൂഫുമായി സമ്പർക്കത്തി ലായവരെ ​കണ്ടെത്തിയിട്ടുണ്ടെന്ന്​ ആരോഗ്യമന്ത്രി കെ.കെ ശൈലജ. എന്നാൽ, ഇയാൾക്ക്​ രോഗം എവിടെ നിന്നാണ്​ വന്നതെന് നത്​ സംബന്ധിച്ച്​ വ്യക്​തതയില്ല. 83 പേർ മെഹ്​റൂഫി​​​​​െൻറ സമ്പർക്കപട്ടികയിലുണ്ടെന്നും കെ.കെ ശൈലജ വ്യക്​തമാക്കി.

മഹ്​റൂഫി​​​​​െൻറ ജീവൻ രക്ഷിക്കാൻ പരിയാരം മെഡിക്കൽ കോളജ്​ പരമാവധി ശ്രമിച്ചു. മാഹി സ്വദേശിക്ക്​ മറ്റ്​​ ഗുരുതര രോഗങ്ങളും ഉണ്ടായിരുന്നുവെന്നും ആരോഗ്യമന്ത്രി പറഞ്ഞു.​ സംസ്ഥാനത്ത്​ കോവിഡി​​​​​​െൻറ സമൂഹവ്യാപന സാധ്യതയില്ല. തിരുവനന്തപുരത്തെ പോത്തൻകോടും ഇതേ സാഹചര്യമാണ്​ ഉണ്ടായിരുന്നതെന്നും ആരോഗ്യമന്ത്രി വ്യക്​തമാക്കി.

കോവിഡിനെ പ്രതിരോധിക്കാൻ സംസ്ഥാനത്തിന്​ സാധിച്ചിട്ടുണ്ട്​. എങ്കിലും ജാഗ്രത കൈവിടരുതെന്നും ആരോഗ്യമന്ത്രി മുന്നറിയിപ്പ്​ നൽകി. ചെറുകല്ലായിയിലെ പി. മഹ്റൂഫ് (71) പരിയാരം മെഡിക്കൽ കോളജിൽ ചികിൽസയിലിരിക്കെ ഇന്ന്​ രാവിലെയാണ്​ മരിച്ചത്​. അതീവ ഗുരുതരാവസ്ഥയിൽ വെന്‍റിലേറ്ററിൽ കഴിയുകയായിരുന്ന മഹ്​റൂഫിന്​ ഹൃദ്രോഗവും കരൾ രോഗവും ഉണ്ടായിരുന്നു.

Full View
Tags:    
News Summary - K.K Shylaja teacher press meet-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.