ബംഗളൂരു: കേരളത്തിൽ ജെ.ഡി.എസ് അധ്യക്ഷപദവിയിൽ ഒരാഴ്ചക്കക്കം തീരുമാനം പ്രഖ്യാപിക്കുമെന്നും 2021ലെ തെരഞ്ഞെടുപ് പ് ലക്ഷ്യമിട്ട് സംഘടനാതലത്തിൽ അഴിച്ചുപണി നടത്തുമെന്നും പാർട്ടി ദേശീയാധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡ പറഞ്ഞു. കേ രള അധ്യക്ഷനും മന്ത്രിയുമായ കെ. കൃഷ്ണൻകുട്ടി, പാർലമെൻററി പാർട്ടി നേതാവ് സി.കെ. നാണു, മാത്യു ടി. തോമസ് എം.എൽ.എ, ജനറൽ സെക്രട്ടറി വി. മുരുകദാസ് എന്നിവരുമായി ബംഗളൂരു പത്മനാഭ നഗറിലെ വസതിയിൽ ശനിയാഴ്ച ചർച്ച നടത്തിയശേഷം മാധ്യ മപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നേതൃമാറ്റം സംബന്ധിച്ച് അഭിപ്രായ ഭിന്നതയില്ല. അധ്യക്ഷപദവിയടക്കം പാർട്ടി സംസ്ഥാന ഘടകത്തിലെ മാറ്റം സംബന്ധിച്ച് ചർച്ചചെയ്തിട്ടുണ്ടെന്നും മുതിർന്ന നേതാക്കളെ പരിഗണിച്ചും എല്ലാ നേതാക്കളെയും വിശ്വാസത്തിലെടുത്തുമുള്ള തീരുമാനമാണ് കൈക്കൊള്ളുകയെന്നും ദേവഗൗഡ പറഞ്ഞു.
അതേസമയം, മുതിർന്ന പാർലമെേൻററിയൻ എന്ന പരിഗണന നൽകി സി.കെ. നാണുവിനെ അധ്യക്ഷനായി നിയമിച്ചേക്കുമെന്നാണ് സൂചന. നിലവിൽ പാർട്ടിയുടെ നിയമസഭ കക്ഷി നേതാവാണ് ഇദ്ദേഹം. ഇൗ പദവി മാത്യു ടി. തോമസിന് കൈമാറിയേക്കും. നേതൃമാറ്റത്തിൽ ധാരണയായതായി ദേവഗൗഡയുമായുള്ള ചർച്ചക്കുമുമ്പ് മന്ത്രി കൃഷ്ണൻകുട്ടി സൂചന നൽകിയിരുന്നു.
മന്ത്രിസ്ഥാനവും സംസ്ഥാന അധ്യക്ഷ പദവിയും ഒന്നിച്ചുകൊണ്ടുപോകുന്നതിലെ പ്രയാസം ദേവഗൗഡയെ അറിയിച്ചിരുന്നതായും ഇക്കാര്യത്തിൽ ആവശ്യമായ തീരുമാനം അദ്ദേഹം കൈക്കൊള്ളുമെന്നും കൃഷ്ണൻ കുട്ടി പറഞ്ഞു. സംഘടനാകാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി ദേവഗൗഡ വൈകാതെ കേരളത്തിലെത്തുെമന്നും ലോക്താന്ത്രിക് ജനതാദളിെൻറ ലയനവുമായി ബന്ധപ്പെട്ട് ഇപ്പോൾ ചർച്ചയില്ലെന്നും ഇങ്ങോട്ടു സമീപിക്കുന്ന മുറക്ക് അതാലോചിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ നവംബറിൽ മാത്യു ടി. തോമസിൽനിന്ന് മന്ത്രിസ്ഥാനം ഏറ്റെടുത്തതു മുതൽ ജെ.ഡി.എസ് സംസ്ഥാന അധ്യക്ഷ പദവിയും മന്ത്രി പദവിയും ഒന്നിച്ചുവഹിക്കുകയാണ് കെ. കൃഷ്ണൻകുട്ടി. അധ്യക്ഷ സ്ഥാനത്തേക്ക് മാത്യു ടി. തോമസിനെ പരിഗണിക്കണമെന്ന ആവശ്യവുമായി ഒരു വിഭാഗവും മുതിർന്ന നേതാവുകൂടിയായ സി.കെ. നാണുവിനായി മറുവിഭാഗവും പാർട്ടിയിൽ ചരടുവലി ശക്തമാക്കിയതോടെയാണ് എച്ച്.ഡി. ദേവഗൗഡയുടെ സാന്നിധ്യത്തിൽ സമവായ ചർച്ചക്ക് കളമൊരുങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.