തിരുവനന്തപുരം: ധനവകുപ്പ് അഡീഷനല്‍ ചീഫ്സെക്രട്ടറി കെ.എം എബ്രഹാമിനെതിരായ അനധികൃത സ്വത്തു സമ്പാദനക്കേസിന്‍റെ അന്വേഷണ മേൽനോട്ട ചുമതല വിജിലൻസ് എ.ഡി.ജി.പി ഷേയ്ഖ് ദർവേശ് സാഹിബിന്. എബ്രഹാമിന്‍റെ വസതിയിൽ വിജിലൻസ് എസ്.പി പരിശോധന നടത്തിയത് വിവാദത്തിന് വഴിവെച്ചിരുന്നു. വിജിലൻസിന്‍റെ നടപടിയെ രൂക്ഷമായി വിമർശിച്ച് കെ.എം എബ്രഹാം തന്നെ രംഗത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് മേൽനോട്ട ചുമതല ഷേയ്ഖ് ദർവേശ് സാഹിബിന് വിജിലൻസ് വകുപ്പ് നൽകിയത്.
കെ.എം. എബ്രഹാം വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന ആരോപണത്തില്‍ പ്രാഥമിക അന്വേഷണം നടത്താൻ ഒക്ടോബർ ഏഴിനാണ് വിജിലന്‍സ് ജഡ്ജി എ. ബദറുദ്ദീനാണ് ഉത്തരവിട്ടത്. മുംബൈയിലെ കോഹിനൂര്‍ ഫേസ് 3 അപ്പാര്‍ട്ട്മെന്‍റില്‍ 1.10 കോടി വിലവരുന്ന ആഡംബര ഫ്ലാറ്റിനും (പ്രതിമാസം 84,000 രൂപ) തിരുവനന്തപുരം തൈക്കാടിലെ മില്ലേനിയം അപ്പാര്‍ട്ട്മെന്‍റിലെ ഫ്ലാറ്റിനും വായ്പ തിരിച്ചടവുള്ളതായി ചീഫ് സെക്രട്ടറിക്ക് കെ.എം. എബ്രഹാം വര്‍ഷം തോറും നല്‍കുന്ന ആസ്തി വിവരപത്രികയില്‍ വ്യക്തമാക്കിയിരുന്നു.
ഇത്രയും ഭീമമായ വായ്പാ തിരിച്ചടവിനു ശേഷം പ്രതിദിന ചെലവിനായി തുക അവശേഷിക്കില്ലെന്ന് ചൂണ്ടിക്കാട്ടി ജോമോന്‍ പുത്തന്‍ പുരയ്ക്കല്‍ നല്‍കിയ ഹരജിയിലാണ് വിജിലൻസ് കോടതിയുടെ ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.