ലൈബ്രേറിയന്‍മാര്‍ക്ക് യു.ജി.സി സ്കെയില്‍: കെ.എം. എബ്രഹാമിനെതിരെ ക്രിമിനല്‍  കുറ്റമുണ്ടോയെന്ന് ഹൈകോടതി

കൊച്ചി: കോളജ്, സര്‍വകലാശാല ലൈബ്രേറിയന്‍മാര്‍ക്ക് യോഗ്യതയില്ലാതെതന്നെ യു.ജി.സി സ്കെയില്‍ അനുവദിച്ചതില്‍ ധനകാര്യ അഡീ. ചീഫ് സെക്രട്ടറി കെ.എം. എബ്രഹാമിനെതിരെ ക്രിമിനല്‍ കുറ്റകൃത്യം നിലനില്‍ക്കുന്നുണ്ടോയെന്ന് ഹൈകോടതി. ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരിക്കെ കോളജുകളിലും സര്‍വകലാശാലകളിലും ലൈബ്രേറിയന്‍ ഗ്രേഡ് നാല് വിഭാഗത്തില്‍പെടുന്നവര്‍ക്ക് യു.ജി.സി സ്കെയില്‍ അനുവദിക്കാന്‍ അനുമതി നല്‍കിയതിലൂടെ 20 കോടിയോളം രൂപയുടെ നഷ്ടം യു.ജി.സിക്കും സംസ്ഥാന സര്‍ക്കാറിനും ഉണ്ടാക്കിയെന്നാരോപിച്ച് മുന്‍ കൊളീജിയറ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ശരച്ചന്ദ്രന്‍ നല്‍കിയ ഹരജിയിലാണ് കോടതി ഇക്കാര്യം ആരാഞ്ഞത്. ഇതുസംബന്ധിച്ച് വിജിലന്‍സ് ഡയറ്കടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോടതി ഇടക്കാല ഉത്തരവില്‍ നിര്‍ദേശിച്ചു. 

തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജില്‍ അനാവശ്യമായി എം.ഫില്‍ കോഴ്സ് അനുവദിച്ച നടപടിയും ചോദ്യം ചെയ്യുന്നതാണ് ഹരജി. ലൈബ്രേറിയന്‍മാര്‍ക്ക് യു.ജി.സി നിരക്ക് അനുവദിക്കാന്‍ 2008 മേയ് ഒമ്പതിന് കെ.എം. എബ്രഹാം ഉത്തരവ് പുറപ്പെടുവിച്ചതായി ഹരജിയില്‍ പറയുന്നു. യൂനിവേഴ്സിറ്റി കോളജില്‍ ഇസ്ലാമിക ചരിത്രത്തില്‍ എം.ഫില്‍ കോഴ്സിന് അനുമതി നല്‍കിയത് അക്കാലത്തെ ഒരു മന്ത്രിബന്ധുവിന് വേണ്ടിയായിരുന്നുവെന്നാണ് ഹരജിയിലെ ആരോപണം. പ്രിന്‍സിപ്പലിന്‍െറ റിപ്പോര്‍ട്ട്പോലും തേടാതെയാണ് കോഴ്സിന് അനുമതി നല്‍കിയത്. പിന്നീട് സര്‍വകലാശാലയുടെ പരിശോധന റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ 2016ല്‍ കോഴ്സ് നിര്‍ത്തലാക്കി. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി വിജിലന്‍സ് ഡയറക്ടര്‍ക്കും മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്കും പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ളെന്ന് ഹരജിയില്‍ പറയുന്നു.

Tags:    
News Summary - km abraham

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.