തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ.എം. ബഷീറിനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമൻ രക ്ഷപ്പെടാൻ കാരണം മ്യൂസിയം എസ്.ഐക്ക് പറ്റിയ വീഴ്ചയെന്ന് പ്രത്യേക അന്വേഷണസംഘത്തിെൻറ റിപ്പോർട്ട്. കേസിെൻറ അന്വേഷണം കോടതിയുടെ മേൽനോട്ടത്തിൽ വേണമെന്ന ഹരജിയിയിലാണ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സംഘത്തലവൻ നർക്കോട്ടിക് സെൽ അസി. കമീഷണർ ഷീൻ തറയിൽ റിപ്പോർട്ട് സമർപ്പിച്ചത്.
അപകടശേഷം ശ്രീറാമിനെ മ്യൂസിയം ക്രൈം എസ്.ഐ ജയപ്രകാശിെൻറ നേതൃത്വത്തിൽ ജനറൽ ആശുപത്രിയിൽ എത്തിച്ചിരുന്നു. ശ്രീറാമിെൻറ ശരീരത്തിൽ മുറിവുകൾ ഉണ്ടായിരുന്നതായും മദ്യത്തിെൻറ ഗന്ധം ഉണ്ടെന്നും ആശുപത്രി രേഖയിലുണ്ടായിരുന്നു. ഇത് കണ്ട എസ്.ഐ വീണ്ടും മെഡിക്കൽ പരിശോധന നടത്തണമെന്ന് പറഞ്ഞതല്ലാതെ രേഖാമൂലം ആവശ്യപ്പെട്ടിെല്ലന്നും പ്രത്യേക അന്വേഷണസംഘത്തിെൻറ റിപ്പോർട്ടിൽ പറയുന്നു. ശ്രീറാം മദ്യപിച്ചിരുന്നതായി ദൃക്‌സാക്ഷികള്‍ മൊഴി നല്‍കിയിട്ടും പത്തുമണിക്കൂറിന് ശേഷമാണ് പൊലീസ് രക്തപരിശോധന നടത്തിയത്. ഇതോടെ ശ്രീറാം മദ്യപിച്ചിരുെന്നന്ന് തെളിയിക്കുന്നതിനുള്ള സുപ്രധാന ശാസ്ത്രീയതെളിവാണ് പൊലീസിന് നഷ്ടമായത്. അന്വേഷണത്തിലെ വീഴ്ചയെ തുടർന്ന് ക്രൈം എസ്.ഐ ജയപ്രകാശിനെ സസ്പെൻഡ് ചെയ്തിരുന്നു.
കേസിൽ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ശ്രീറാമിന് ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. ഇതിനെതിരെ സർക്കാർ ഹൈകോടതിയെ സമീപിച്ചിരുന്നെങ്കിലും ജാമ്യം അനുവദിച്ച കീഴ്കോടതി വിധി ഹൈകോടതിയും ശരിവെക്കുകയായിരുന്നു. കേസ് പരിഗണിച്ച ഹൈകോടതി രൂക്ഷവിമർശനമാണ് പൊലീസിനെതിരെ നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.