ഗുരുതരപരിക്കില്ലെന്ന് കണ്ട് ഞായറാഴ്ച മെഡിക്കൽ കോളജ് ആശുപത്രിയിലെ പൊലീസ് സെല്ലിലേക്ക് മാറ്റിയ ശ്രീറാമിനെ മണിക്കൂറുകൾക്കം ആശുപത്രിയിലെ മൾട്ടി സ്‌പെഷാലിറ്റി ഐ.സി.യുവിലേക്ക് മാറ്റിയ നടപടിയും വിവാദമായി. ഞായറാഴ്ച രാത ്രി 9.30ഓടെയാണ് ശ്രീറാമിനെ ആശുപത്രിയിലെ പൊലീസ് സെല്ലിൽ എത്തിച്ചത്. എന്നാൽ, കുറഞ്ഞ സമയം മാത്രമേ അദ്ദേഹം അവിടെ ച െലവഴിച്ചുള്ളൂ. രാത്രി 11ഒാടെ ഛർദിൽ ആരംഭിച്ചതിനാൽ സർജിക്കൽ ഐ.സി.യുവിലേക്ക് മാറ്റുകയായിരുന്നെന്നാണ് ആശുപത്രി വൃത്തങ്ങളുടെ വിശദീകരണം.
തുടർന്ന് ശ്രീറാമിെൻറ ആരോഗ്യസ്ഥിതി പരിശോധിക്കാന്‍ മെഡിക്കൽ കോളജ് സൂപ്രണ്ട് എസ്. ഷര്മദിെൻറ നേതൃത്വത്തില്‍ അഞ്ചംഗ മെഡിക്കൽ ബോര്‍ഡും രൂപവത്കരിച്ചു. 72 മണിക്കൂർ നിരീക്ഷണമാണ് ഇപ്പോൾ പറഞ്ഞിരിക്കുന്നത്. സംഭവശേഷം ശ്രീറാമിന് മാനസിക സമ്മർദമുണ്ടെന്നും അതിനാലാണ് പ്രത്യേക നിരീക്ഷണം നടത്തുന്നതെന്നുമാണ് വിശദീകരണം.
എന്നാൽ, ശ്രീറാമിന് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രത്യേക പരിഗണന നൽകില്ലെന്നും സാധാരണപൗരന് ലഭിക്കേണ്ട സൗകര്യങ്ങൾ മാത്രമേ അയാൾക്കും കിട്ടൂവെന്നും ആരോഗ്യമന്ത്രി കെ.കെ. ശൈലജ വ്യക്തമാക്കി.
രക്തത്തില്‍ മദ്യത്തിെൻറ സാന്നിധ്യം കണ്ടെത്താനായില്ല
ശ്രീറാം വെങ്കിട്ടരാമനെ രക്ഷിക്കാൻ ഒത്തുകളി നടന്നെന്ന് തെളിയിക്കുന്നനിലയിൽ രക്തപരിശോധന റിപ്പോർട്ടും. ശ്രീറാമിെൻറ രക്തത്തില്‍ മദ്യത്തിെൻറ സാന്നിധ്യം കണ്ടെത്താനായില്ലെന്ന രാസപരിശോധനാ ഫലം തിങ്കളാഴ്ച പൊലീസിന് കൈമാറി. പൊലീസിെൻറ അനലറ്റിക്കല്‍ ലാബിലാണ് രക്തം പരിശോധിച്ചത്. അപകടം നടന്ന് 10 മണിക്കൂറിന് ശേഷമാണ് ശ്രീറാമിെൻറ രക്തം പരിശോധനക്കായി എടുത്തത്. രക്തസാമ്പിൾ ശേഖരിക്കാനെടുത്ത കാലതാമസം പരിശോധനഫലത്തെ സ്വാധീനിക്കുമെന്ന് ആദ്യമേ ആരോപണമുയർന്നിരുന്നു.
ശനിയാഴ്ച പുലര്‍ച്ച ഒന്നേകാലോടെ ദേഹപരിശോധനക്കായി പൊലീസിനൊപ്പം ജനറല്‍ ആശുപത്രിയില്‍ എത്തിയ ശ്രീറാമിന് മദ്യത്തിെൻറ മണമുണ്ടായിരുന്നതായി ഡ്യൂട്ടി ഡോക്ടർ സാക്ഷ്യപ്പെടുത്തിയെങ്കിലും രക്തപരിശോധനക്ക് പൊലീസ് തയാറായില്ല. തുടർന്ന് പൊലീസിെൻറ ഒത്താശയോടെ സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റായ ശ്രീറാമിന് രക്തത്തിലെ ആൽക്കഹോളിെൻറ അളവ് കുറയ്ക്കുന്നതിന് ഡ്രിപ്പും മരുന്നും ഡോക്ടർമാർ നൽകിയതാണ് നിർണായക തെളിവ് മാഞ്ഞുപോകാൻ കാരണമെന്നാണ് നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.