തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിെൻറ അപകടമരണവുമായി ബന്ധപ്പെട്ട് സസ്പെൻഷനിലുള്ള ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ ചീഫ് സെക്രട്ടറിക്ക് നൽകിയ വിശദീകരണം തള്ളി അപകടം നടക്കുേമ്പാൾ കാറിൽ ഒപ്പമുണ്ടായിരുന്ന വഫ ഫിറോസ്. അപകടസമയം താൻ മദ്യപിച്ചിരുന്നില്ലെന്നും കാർ ഒാടിച്ചത് വഫയായിരുന്നെന്നുമാണ് ശ്രീറാം വിശദീകരണത്തിൽ വ്യക്തമാക്കിയത്. ശ്രീറാം പറയുന്നത് പച്ചക്കള്ളമാണെന്നും തനിക്ക് നാളെ എന്ത് സംഭവിക്കുമെന്നറിയില്ലെന്നും വഫ സമൂഹ മാധ്യമത്തിൽ പങ്കുവെച്ച വിഡിയോയിൽ പറയുന്നു.
‘താനാണ് കാറോടിച്ചതെന്ന് ശ്രീറാം ആവർത്തിക്കുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ല. അപകടത്തിന് ആറോ ഏഴോ ദൃക്സാക്ഷികളുണ്ടായിരുന്നു. ഫോറൻസിക് റിപ്പോർട്ടുമുണ്ട്. ഇതെല്ലാം എവിടെ? ഞാനൊരു സാധാരണക്കാരിയാണ്. തനിക്ക് അധികാരമില്ല.
അപകടം നടന്നതിെൻറ മൂന്നാം ദിവസം തന്നെ സംഭവിച്ച കാര്യങ്ങള്‍ തുറന്നുപറഞ്ഞതാണ്. ഇതുവരെ പറഞ്ഞതെല്ലാം സത്യമാണ്. അതിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നു. ശ്രീറാമിന് അധികാരമുണ്ട്, അതുപയോഗിച്ച് അദ്ദേഹത്തിന് എന്തും ചെയ്യാം’ വഫ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.