തിരുവനന്തപുരം: െഎ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ മദ്യലഹരിയിൽ കാറി ടിച്ച് കൊലപ്പെടുത്തിയ മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിെൻറ ഭാര്യ സി. ജസീലക്ക് തിരൂ ർ തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാലയിൽ േജാലി നൽകുന്നതിന് അനുമതി നൽകി സർക്കാർ ഉത്തരവ്.
27800-59400 രൂപ ശമ്പള സ്കെയിലിൽ അസിസ്റ്റൻറ് തസ്തിക സൃഷ്ടിച്ച് നിയമനം നൽകാനാണ് അനുമതി. മലപ്പുറം ജില്ല കലക്ടർ സമർപ്പിച്ച റിപ്പോർട്ട് അംഗീകരിച്ചാണ് സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരം ജോലി നൽകാൻ അനുമതി നൽകി ഉന്നത വിദ്യാഭ്യാസവകുപ്പ് ഉത്തരവിറക്കിയത്.
യുവ ഐ.എ.എസ്. ഒാഫീസർ ശ്രീറാം വെങ്കിട്ടരാമൻ ഒാടിച്ച കാറിടിച്ചാണ് മാധ്യമ പ്രവർത്തകൻ കെ.എം ബഷീർ മരിച്ചത്. മദ്യ ലഹരിയിൽ അമിതവേഗതയിലോടിച്ച കാറാണ് അപകടമുണ്ടാക്കിയത്. ഉദ്യോഗസ്ഥ ഇടപെടലിലൂടെ തെളിവുകൾ നശിപ്പിച്ച് യുവ ഐ.എ.എസ്. ഒാഫീസറെ രക്ഷിക്കാൻ ശ്രമിച്ചത് വലിയ വിവാദങ്ങൾക്കിടയാക്കിയിരുന്നു.
സിറാജ് പത്രത്തിെൻറ തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്നു കെ.എം. ബഷീർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.