കോട്ടയം: കാരുണ്യവര്‍ഷം ചൊരിഞ്ഞ പിറന്നാള്‍ ദിനത്തില്‍ കെ.എം. മാണിക്ക് ആശംസയര്‍പ്പിച്ചത്തെിയത് പ്രമുഖര്‍. ആദ്യ ആശംസ കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍േറതായിരുന്നു. തുടര്‍ന്നു കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ മന്ത്രിമാരും എം.എല്‍.എമാരും രാഷ്ട്രീയ നേതാക്കളും മതസാമുദായിക സാംസ്കാരിക നേതാക്കളും ഫോണിലും നേരിട്ടുമായി ആശംസ നേര്‍ന്നു.
രാവിലെ പാക്കില്‍ സെന്‍റ് തെരേസാസ് പള്ളിയിലെ കുര്‍ബാനയില്‍ പങ്കെടുത്തു. ശേഷം ജോസ് കെ.മാണി എം.പിയുടെ വീട്ടില്‍ മക്കളും കൊച്ചുമക്കളും ചേര്‍ന്ന് പിറന്നാള്‍ കേക്ക് മുറിച്ചാണ് ആദ്യ ആഘോഷത്തിനു തുടക്കമിട്ടത്.
മാണിയുടെ പിറന്നാള്‍ ആഘോഷമായി കേരള കോണ്‍ഗ്രസ് സംഘടിപ്പിച്ച കാരുണ്യദിനാചരണം കേരള ചരിത്രത്തിലെ ഏറ്റവും ബൃഹത്തായ കാരുണ്യ യജ്ഞമായി മാറിയതായി സംഘാടക സമിതി ചെയര്‍മാന്‍ പി.ജെ. ജോസഫ് പറഞ്ഞു. 14 ജില്ലകളിലെ ആയിരത്തിലേറെ അഗതി സംരക്ഷണ കേന്ദ്രങ്ങളിലായി മുക്കാല്‍ ലക്ഷത്തിലേറെ ആളുകള്‍ പങ്കെടുത്തതായും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയിലെ പ്രവാസി കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഓള്‍ ഇന്ത്യ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനു മുന്നില്‍ നിര്‍ധനരായ ആയിരത്തോളം രോഗികള്‍ക്ക് ഭക്ഷണവിതരണം നടത്തി. ഗള്‍ഫ് രാജ്യങ്ങളിലെ ലേബര്‍ ക്യാമ്പുകളിലും മറ്റു വിദേശ രാജ്യങ്ങളിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.