കോഴിക്കോട്: മതേതരത്വം തകർക്കുന്നവരുമായി ഒരുവിധ കൂട്ടുകെട്ടുമില്ലെന്ന് കേരള കോൺഗ്രസ്(എം) ചെയർമാൻ കെ.എം.മാണി. കേരള കോൺഗ്രസ്(എം) ജില്ല നേതൃസംഗമം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം. കോൺഗ്രസും പിണറായിയും ബി.ജെ.പിയുടെ ജനരക്ഷാ യാത്രയെ ഒരേസ്വരത്തിൽ എതിർക്കുകയാണെന്നു മാധ്യമപ്രവർത്തകർ ചൂണ്ടിക്കാണിച്ചപ്പോൾ തനിക്ക് അത്തരം നിഷേധാത്മക നിലപാടില്ലെന്ന് അദ്ദേഹം പറഞ്ഞു. നേരെത്ത യു.ഡി.എഫ് ഭരണകാലത്ത് പെട്രോൾവില വർധിച്ചപ്പോൾ സംസ്ഥാന സർക്കാർ നികുതിയിളവ് നൽകി അധികവരുമാനം വേണ്ടെന്നുവെച്ചിട്ടുണ്ട്. ഇത്തരം നടപടികൾ വിലക്കയറ്റം ലഘൂകരിച്ചിരുന്നു. അതുപോലെ ഇപ്പോഴത്തെ സർക്കാറും ചെയ്യേണ്ടതാണ്. കേന്ദ്ര-കേരള സർക്കാറുകൾ സംയുക്തമായി കേരള ജനതയെ ദ്രോഹിക്കുകയാണെന്നും മാണി പറഞ്ഞു.
നികുതികൾ ഏകീകരിച്ച് ജി.എസ്.ടി നിലവിൽവന്നപ്പോൾ വില വർധിക്കുന്നത് വിരോധാഭാസമാണ്. വിപണിയിൽ ഇടെപട്ട് സർക്കാർ വിലവർധന തടയാൻ നയം രൂപവത്കരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മാണിയുടെ തിരിച്ചുവരവ് അവർ തീരുമാനിക്കെട്ട -ഉമ്മൻ ചാണ്ടി
കോഴിക്കോട്: യു.ഡി.എഫിൽനിന്ന് ആരെയും ഇറക്കിവിട്ടിട്ടില്ലെന്നും യു.ഡി.എഫിലേക്ക് കേരള കോൺഗ്രസ് മാണി വിഭാഗത്തിന് തിരിച്ചുവരണോ എന്ന കാര്യം അവരാണ് തീരുമാനിക്കേണ്ടതെന്നും മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കോഴിക്കോട്ട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാണിവിഭാഗത്തിന് യു.ഡി.എഫിൽ തിരിച്ചെത്തുന്നതിന് തടസ്സങ്ങളില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.