കോട്ടയം: കെ.എം. മാണി യു.ഡി.എഫിൽ മടങ്ങിയെത്തണമെന്നാണ് ആഗ്രഹമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഇക്കാര്യത്തിൽ തീരുമാനം പറയേണ്ടത് മാണിയും കേരള കോൺഗ്രസുമാണെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. കേരള കോണ്‍ഗ്രസും കെ.എം. മാണിയും ദീർഘകാലം യു.ഡി.എഫിെൻറ ഭാഗമായി പ്രവര്‍ത്തിച്ചിട്ടുള്ളതാണ്. തുടര്‍ന്നും അവിടെതന്നെ നിലനില്‍ക്കണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാൽ, രാഷ്ട്രീയ തീരുമാനമെടുക്കാന്‍ കേരള കോണ്‍ഗ്രസിന് സ്വാതന്ത്ര്യമുണ്ട്. യു.ഡി.എഫിലേക്ക് മടങ്ങിവരുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകൾ ആരംഭിക്കുന്ന കാര്യത്തിൽ അവരുടെ മനോഭാവത്തെ ആശ്രയിച്ചാകും തീരുമാനം.
കോട്ടയം ജില്ല പഞ്ചായത്തിൽ വ്യത്യസ്ത തീരുമാനം എടുത്തതിനെതിരെയാണ് കോണ്‍ഗ്രസ് നിലപാട് സ്വീകരിച്ചത്. ബി.ജെ.പിയാണ് രാജ്യത്തിെൻറ പ്രധാന ശത്രു. അവരുടെ പല നയങ്ങളും തീരുമാനങ്ങളും നമ്മുടെ അടിസ്ഥാനം തകര്‍ക്കുന്നതാണ്. ഇത്തരം സാഹചര്യത്തില്‍ എല്ലാ ജനാധിപത്യ ശക്തികളും ഒന്നിച്ച് പ്രവര്‍ത്തിക്കണം. അതില്‍നിന്ന് ആരും മാറിനില്‍ക്കുന്നത് ഗുണകരമാവില്ല. ചെങ്ങന്നൂരിൽ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് വിജയിക്കും. കഴിഞ്ഞ തവണ പ്രത്യേകസാഹചര്യത്തിലാണ് യു.ഡി.എഫ് തോറ്റത്. ഇത്തവണ അവിടെ രാഷ്ട്രീയവിജയമുണ്ടാകുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.