കോഴിക്കോട്: ഡൽഹിയിലെ സർവകലാശാലകളിൽ മുസ്ലിം വിദ്യാർഥികൾ പഠിക്കാൻ പോകുന്നതിനെ ജമാഅത്തെ ഇസ്ലാമിയുടെ റിക്രൂട്ട്മെൻറ് എന്ന് പറയുന്ന എളമരം കരീമിെൻറ പ്രസ്താവന ആർക്കുവേണ്ടിയാണെന്ന് കെ.എം. ഷാജി എം.എൽ.എ ചോദിച്ചു.
എത്ര അപകടകരമായ പ്രസ്താവനയാണ് കരീമിേൻറത്. വിദ്യാർഥികൾ ഡൽഹിയിൽ പോയി പഠിക്കുന്നത് എങ്ങനെ റിക്രൂട്ട്മെൻറ് ആവും.
വി.എസ്. അച്യുതാനന്ദെൻറ 'ലവ് ജിഹാദ്' പ്രസ്താവന രാജ്യത്തെ ജനതക്കിടയിലുണ്ടാക്കിയ പ്രശ്നങ്ങൾക്ക് സമാനമാണ് കരീമിെൻറ പ്രസ്താവനയെന്നും ഷാജി പറഞ്ഞു. കോഴിക്കോട്ട് എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച 'സ്റ്റുഡൻറ്സ് വാർ' റാലിയിൽ സംസാരിക്കുകയായിരുന്നു ഷാജി.
എം.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് പി.കെ. നവാസ് അധ്യക്ഷത വഹിച്ചു. പാണക്കാട് സാദിഖലി ഷിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ്, യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്, സംസ്ഥാന പ്രസിഡൻറ് മുനവ്വറലി ശിഹാബ് തങ്ങള്‍, ടി.വി. ഇബ്രാഹിം എം.എല്‍.എ, സി.പി. ചെറിയ മുഹമ്മദ്, ടി.പി. അഷ്റഫ് അലി, ഉമർ പാണ്ടികശാല, എം.എ. റസാഖ് മാസ്റ്റർ , ഷമീര്‍ ഇടിയാട്ടയില്‍, ഫാതിമ തഹ്ലിയ തുടങ്ങിയവർ സംസാരിച്ചു.
ലത്തീഫ് തുറയൂർ സ്വാഗതം പറഞ്ഞു. ഇൻഡോർ സ്റ്റേഡിയത്തിൽനിന്ന് ആരംഭിച്ച റാലി മുതലക്കുളത്ത് സമാപിച്ചു. നൂറുകണക്കിന് വിദ്യാർഥികൾ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.