കണ്ണൂർ: സ്പീക്കറുടെ ഓഫീസ് കൃത്രിമ രേഖയുണ്ടാക്കിയെന്ന ആരോപണവുമായി കെ.എം ഷാജി. കെ.എം ഷാജിക്കെതിരെ കേസെടുക്കാൻ സ ്പീക്കർ അനുമതി നൽകിയത് മാർച്ച് 13നാണെന്നാണ് ഉത്തരവിലുള്ളത്. ആ ഉത്തരവ് മുഖ്യമന്ത്രിയും കെ.എം ഷാജിയും തമ്മിലെ വാ ക്പോര് ആരംഭിച്ച ശേഷം മുമ്പത്തെ തീയതി ചേർത്ത് സ്പീക്കറുടെ ഓഫീസ് ഇറക്കുകയായിരുന്നുവെന്ന് ഷാജി ആരോപിക്കുന്നു.
കേസെടുക്കാൻ വിജിലൻസിന് അനുമതി നൽകി ഇന്നലെ ഇറങ്ങിയ സർക്കാർ ഉത്തരവിൽ 17-ാം തീയതിയെന്നും സ്പീക്കർ നൽകിയ നി ർദേശത്തിൽ 13-ാം തീയതി എന്നാണെന്നും ഷാജി പറയുന്നു. ഇപ്പോൾ താനും മുഖ്യമന്ത്രിയും തമ്മിലെ പ്രശ്നങ്ങളുടെ പേരിൽ എടുത്ത കേസ് അല്ല ഇതെന്ന് തെളിയിക്കാനാണ് മുമ്പത്തെ തീയതി ചേർത്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.
അതേസമയം, നാവിന് എല്ലില്ലാത്തതിനാൽ എന്തും വിളിച്ചുപറയുന്ന രീതി തനിക്കില്ലെന്നും തന്‍റെ മുട്ടുകാലിന്‍റെ ബലം എല്ലില്ലാത്ത നാവുകൊണ്ട് ആരും അളക്കേണ്ടെന്നും സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു.
സ്പീക്കറുടെ പരിമിതി ഒരു ദൗർബല്യമായി കാണരുത്. നിരായുധനായ ഒരാളോട് വാളുകൊണ്ട് യുദ്ധംചെയ്യുന്ന പോലെയാണ് സ്പീക്കർക്കെതിരായ ആരോപണം. കേസിന്‍റെ കണ്‍ക്ലൂഷനെ കുറിച്ചോ അതിന്‍റെ നടപടിക്രമങ്ങളെ കുറിച്ചോ കേസിന്‍റെ മെറിറ്റിനോ കുറിച്ചോ പരിശോധിക്കേണ്ട ഉത്തരവാദിത്വമോ ബാധ്യതയോ സ്പീക്കര്‍ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.