പ്ലസ് ​ടു അനുവദിക്കാൻ കെ.എം. ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന്​

അഴീക്കോട് (കണ്ണൂർ):  പ്ലസ് ടു ബാച്ച് അനുവദിച്ചതിന്  കെ.എം. ഷാജി  എം.എൽ.എ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന മുസ്​ലിംലീഗ്​ പഞ്ചായത്ത്​ കമ്മിറ്റി മുൻ വൈസ്​ പ്രസിഡൻറി​​െൻറ ആരോപണം മുസ്​ലിംലീഗ്​ വൃത്തങ്ങളിൽ വിവാദമായി. പാർട്ടി കമ്മിറ്റിക്ക്​ കി​േട്ടണ്ട തുക എം.എൽ.എ വാങ്ങി​െയന്നാണ്​  അഴിമതി ആരോപിച്ച്​ പഞ്ചായത്ത്​ കമ്മിറ്റിക്ക്​  നൽകിയ കത്തിലെ ആരോപണം. എന്നാൽ, ആരോപണം തീർത്തും അടിസ്ഥാനരഹിതമാണെന്ന്​ കെ.എം. ഷാജി  എം.എൽ.എ ഫേ​സ്​ബുക്​​ പോസ്​റ്റിൽ പറഞ്ഞു. ആരോപണം സംബന്ധിച്ച്​ അറിയില്ലെന്നായിരുന്നു മുസ്​ലിംലീഗ്​ ജില്ല പ്രസിഡൻറ്​ പി. മുഹമ്മദ്​കുഞ്ഞിയുടെ പ്രതികരണം. അഴീക്കോട് പഞ്ചായത്ത് മുസ്​ലിംലീഗ് വൈസ് പ്രസിഡൻറും മുൻ അക്ഷയ ജില്ല കോഒാഡിനേറ്ററുമായ കണ്ണൂർ സിറ്റി ദീനുൽ ഇസ്​ലാം സഭ ഹയർസെക്കൻഡറി സ്കൂൾ അധ്യാപകനായ  നൗഷാദ് പൂതപ്പാറ​ പഞ്ചായത്ത്​ കമ്മിറ്റിക്ക്​ നൽകിയ കത്തി​​െൻറ ചുരുക്കം ഇതാണ്​


 ‘‘കഴിഞ്ഞ യു.ഡി.എഫ് സർക്കാറി​​െൻറ കാലത്ത് പ്ലസ് ടു ബാച്ച് അനുവദിച്ച് കിട്ടുന്നതിനായി അഴീക്കോട് ഹയർസെക്കൻഡറി സ്കൂൾ മാനേജ്മ​െൻറ് അഴീക്കോട് മുസ്​ലിംലീഗ് ശാഖ കമ്മിറ്റിയെ  സമീപിച്ചിരുന്നു. തുടർന്ന് നടന്ന ചർച്ചയിൽ പ്ലസ് ടു ബാച്ച് അനുവദിച്ച്കിട്ടുകയാണെങ്കിൽ, സ്കൂളിൽ നടത്തേണ്ട നിയമനത്തിൽ  ഒരു തസ്തികക്ക്​ സമാനമായ 25 ലക്ഷം രൂപ പൂതപ്പാറ ആസ്ഥാനമായി ലീഗ് ഓഫിസ് നിർമാണത്തിന് നൽകാമെന്ന് സ്കൂൾ മാനേജ്മ​െൻറ് അഴീക്കോട് മുസ്​ലിംലീഗ് ശാഖ കമ്മിറ്റിക്ക്  ഉറപ്പുനൽകി.  2014ൽ അഴീക്കോട് ഹൈസ്കൂളിന് പ്ലസ് ടു ബാച്ച് അനുവദിച്ച് കിട്ടിയതിനുശേഷം 25 ലക്ഷം രൂപ അഴീക്കോട് മുസ്​ലിംലീഗ് ശാഖ കമ്മിറ്റിക്ക് നൽകാൻ  നേര​േത്ത നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ നീക്കം നടത്തി. കെ.എം. ഷാജി എം.എൽ.എ  തന്നോട് ആലോചിക്കാതെ തുക നൽകേണ്ടതില്ലെന്ന് മാനേജ്മ​െൻറിനെ വിലക്കി. വാഗ്ദാന തുക ലഭിക്കാത്തതിനെ തുടർന്ന് കെ.എം. ഷാജിയുമായി അഴീക്കോട് മുസ്​ലിംലീഗ് ശാഖ കമ്മിറ്റി നടത്തിയ ചർച്ചയിൽ, അഴീക്കോട് ഹയർസെക്കൻഡറി സ്കൂൾ മാനേജ്മ​െൻറ് കമ്മിറ്റിയിൽ വിവിധ വിഭാഗത്തിൽപെട്ടവർ ഉള്ളതിനാൽ സ്കൂൾ  മാനേജ്മ​െൻറ് കമ്മിറ്റിയിൽനിന്ന്​ കാശ് വാങ്ങരുതെന്ന്  പ്രാദേശികനേതാക്കളോട് നിർദേശിച്ചു.  2017 ജൂണിൽ സ്കൂളിൽവെച്ച് ചേർന്ന ജനറൽബോഡി യോഗത്തിൽ  പ്ലസ് ടു ബാച്ച് അനുവദിച്ച് കിട്ടുന്നതിന്​ ​െചലവാക്കിയ തുകയുടെ കണക്ക്  പറഞ്ഞപ്പോൾ 25 ലക്ഷം നൽകിയതായി പുറത്തുവന്നു.  അഴീക്കോട് മുസ്​ലിംലീഗ് ശാഖ കമ്മിറ്റി നടത്തിയ അന്വേഷണത്തിൽ എം.എൽ.എ സ്കൂൾ മാനേജ്‌മ​െൻറിൽനിന്ന്​ നേരിട്ട് 25 ലക്ഷം രൂപ കൈപ്പറ്റിയതായി ബോധ്യപ്പെട്ടു.’’ 


എന്നാൽ, തെരഞ്ഞെടുപ്പുകാലത്തുപോലും ഉയർത്താത്ത അഴിമതിയാരോപണവുമായി വരുന്നവർ ആത്മാർഥതയുണ്ടെങ്കിൽ പരാതി വിജിലൻസിന്​ കൈമാറണമെന്നും എം.എൽ.എ ഫേ​സ്​ബുക്​​ കുറിപ്പിൽ പറഞ്ഞു. 25 ലക്ഷമല്ല,  25 രൂപ ​ൈകപ്പറ്റിയതായി തെളിയിക്കാൻ കഴിഞ്ഞാൽ പൊതുജീവിതം അവസാനിപ്പിക്കുമെന്നും കെ.എം. ഷാജി ഫേ​സ്​ബുക്​​ കുറിപ്പിൽ പറഞ്ഞു. ഒരു സൊസൈറ്റി സംവിധാനത്തിൽ പ്രവർത്തിക്കുന്ന സ്​കൂളിൽ ആരുമറിയാതെ കോഴ വാങ്ങി എന്ന പച്ചനുണയാണ്​ തനിക്കെതിരെ ഉന്നയിക്കുന്നതെന്ന്​ അദ്ദേഹം പറഞ്ഞു. രാഷ്​ട്രീയ മുതലെടുപ്പിന്​ വേണ്ടി ചിലർ ഒരു വ്യക്​തിയുടെ വ്യാജ ആരോപണം പ്രചരിപ്പിക്കുകയാണെന്നും ഷാജി പറഞ്ഞു. അതേസമയം, എം.എൽ.എയെക്കുറിച്ച്​ വ്യാജ ആരോപണം നടത്തിയ സംഭവത്തിൽ മുസ്​ലിംലീഗ്​ പ്രാദേശിക കമ്മിറ്റി ഉപഭാരവാഹി കൂടിയായ  നൗഷാദ്​ പൂതപ്പാറയെ പാർട്ടിയിൽനിന്ന്​ പുറത്താക്കിയതായും പഞ്ചായത്ത്​ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. 

 

Full View
Tags:    
News Summary - km shaji on plus two seat bribe case- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.