കോഴിക്കോട്: വീട് പൊളിക്കുമെന്നതുമായി ബന്ധപ്പെട്ട് കോഴിക്കോട് കോർപറേഷൻ തനിക്ക് നോട്ടീസ് നൽകിയിട്ടില്ലെന്ന് കെ.എം ഷാജി എം.എൽ.എ. വീട്ടിലോ ഭാര്യക്കോ അങ്ങനെയൊരു നോട്ടീസ് നൽകിയിട്ടില്ലെന്നും കോർപറേഷനിൽ വിളിച്ചുചോദിച്ചപ്പോൾ അങ്ങനെയൊരു നോട്ടീസ് ഇറക്കിയിട്ടില്ലെന്നാണ് അറിഞ്ഞതെന്നും ഷാജി മാധ്യമങ്ങളോട് പ്രതികരിച്ചു.
''സാമ്പത്തികമായി അത്യാവശ്യം ഉയർന്ന സാഹചര്യത്തിൽ വളർന്ന തനിക്ക് തെൻറ സാമ്പത്തിക സ്രോതസ്സുകൾ കൃത്യമായി വെളിപ്പെടുത്താൻ കഴിയും. പിണറായിയും കോടിയേരിയും ഇ.പി ജയരാജനും വീടുണ്ടാക്കിയ ഗണത്തിൽ എന്നെ കൂട്ടേണ്ട. ഈ വീട് വാങ്ങിയത് 2012ലാണ്. സ്കൂളിൽനിന്നും കോഴവാങ്ങിയെന്ന ആരോപണം 2014ലേതാണ്.
ലീഗിനകത്ത് തനിക്കെതിരെ യാതൊരു ഗൂഢാലോചനയുമില്ല. അങ്ങനെയാണെങ്കിൽ സംസ്ഥാനസെക്രട്ടറിയായ ഞാനത് അറിയേണ്ടതാണ്. നിയമവിരുദ്ധമായ ഒരു നിർമാണവും നടന്നിട്ടില്ല. എല്ലാം വെറും രാഷ്ട്രീയമാണ്''- കെ.എം ഷാജി പറഞ്ഞു.
ഷാജിയുടെ വീട് കെട്ടിട നിർമാണചട്ടങ്ങൾ ലംഘിച്ചാണ് നിർമിച്ചതെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് കോർപറേഷൻ പൊളിച്ച് നീക്കാൻ നോട്ടീസ് നൽകിയിരുന്നു.കോർപറേഷൻ അനുമതി നൽകിയ പ്ലാനിേനക്കാൾ വിസ്തീർണം കൂട്ടി വീട് നിര്‍മിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അധികഭാഗം െപാളിച്ചു നീക്കണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകിയിരിക്കുന്നത്.
അഴീക്കോട് ഹൈസ്കൂളിൽ പ്ലസ് ടു കോഴ്സ് അനുവദിക്കാൻ കോഴ വാങ്ങിയെന്ന കേസിൽ എൻഫോഴ്സ്െമൻറ് ഡയറക്ടറേറ്റിെൻറ നിർദേശ പ്രകാരം കോർപറേഷൻ അധികൃതർ കഴിഞ്ഞ ദിവസം എം.എൽ.എയുടെ വീട് അളന്നിരുന്നു. ഇതിന് പിന്നാലെയാണ് ഷാജിയുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.