കോഴിക്കോട്: കെ.എം.ഷാജി എം.എല്‍.എയുടെ വീടിന് 1.38 ലക്ഷം നികുതിയും 15,000 രൂപ പിഴയും അടക്കേണ്ടിവരുമെന്ന് നഗരസഭ സെക്രട്ടറി ബിനു ഫ്രാൻസിസ് കൗൺസിൽ യോഗത്തിൽ വ്യക്തമാക്കി.
പെർമിറ്റിന് വിരുദ്ധമായി വീട് നിർമിക്കുകയും നികുതിയടച്ചില്ലെന്നും ചൂണ്ടിക്കാട്ടിയുള്ള കൗണ്‍സിലര്‍ ബിജുലാലിെൻറ ശ്രദ്ധ ക്ഷണിക്കലിന് മറുപടിപറയുകയായിരുന്നു അദ്ദേഹം. അനുമതിയില്ലാതെ 2,300 ചതുരശ്ര അടിയില്‍ നിര്‍മാണം നടത്തിയിട്ടുണ്ട്.
കെട്ടിടം ക്രമവത്കരിക്കാന്‍ കെ.എം. ഷാജിയുടെ ഭാര്യ അപേക്ഷ നല്‍കിയിട്ടുണ്ടെന്നും ഇത് പരിഗണിക്കുമെന്നും സെക്രട്ടറി പറഞ്ഞു.
കൗണ്‍സിലര്‍മാര്‍ക്ക് കോവിഡ് ചികിത്സാ ധനസഹായം നല്‍കണമെന്ന പ്രമേയം മേയർ തോട്ടത്തിൽ രവീന്ദ്രൻ അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.