കൊച്ചി: ഒാൺലൈൻ കച്ചവടത്തിെൻറ വരവോടെ ചെറുകിട വ്യാപാര സ്ഥാപനങ്ങൾക്ക് നഷ്ടമായ കച്ചവടം ഒാൺലൈനിലൂടെ തന്നെ തിരിച്ചുപിടിക്കാൻ അവസരമൊരുക്കി കേരള മാർക്കറ്റ് സ്റ്റോർ എന്ന കെ.എം സ്റ്റോർ. വെബ്സൈറ്റ് ഉണ്ടാക്കൽ, ഉൽപന്നങ്ങളുടെ പട്ടികയുണ്ടാക്കൽ, ഡിജിറ്റൽ മാർക്കറ്റിങ് തുടങ്ങിയവയുടെ സങ്കീർണതകളും പണച്ചെലവുമായിരുന്നു ചെറുകിട ബിസിനസുകാർക്ക് ഒാൺലൈൻ വ്യാപാരത്തിന് തടസ്സം. എന്നാൽ kmstore.in എന്ന ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്യുന്നതോടെ ചെറുകിട കച്ചവടക്കാർക്കും ഒാൺലൈൻ വ്യാപാരത്തിെൻറ ഭാഗമാവാം.
രജിസ്റ്റർ ചെയ്താൽ കച്ചവടക്കാർക്ക് അവരുടെ സ്ഥാപനത്തിെൻറ പേരിൽ തന്നെ ഓൺലൈൻ സ്റ്റോർ ലഭിക്കും. അതിൽ ഉൽപന്നങ്ങൾ ലിസ്റ്റ് ചെയ്യാം. അതത് പ്രദേശങ്ങളിലോ സമീപ പ്രദേശങ്ങളെ കൂടി ഉൾപ്പെടുത്തിയോ സംസ്ഥാന തലത്തിലോ മാർക്കറ്റ് ചെയ്യാനും സഹായിക്കും.സ്വന്തമായി കേക്ക് പോലെ ഉൽപന്നങ്ങൾ വീട്ടിൽ ഉണ്ടാക്കി വിൽക്കുന്ന പുതു സംരംഭകർക്കും ഓൺലൈൻ ബിസിനസിെൻറ സാധ്യതകൾ തേടാം.
കെ.എം സ്റ്റോർ ആപ് അല്ലെങ്കിൽ വെബ്സൈറ്റ് തുറക്കുന്ന ഉപഭോക്താവിന് മുന്നിൽ പ്രത്യക്ഷപ്പെടുക അതത് പ്രദേശത്തെ രജിസ്റ്റർ ചെയ്ത വ്യാപാര സ്ഥാപനങ്ങളാണ്. സ്റ്റോറിലെ ഉൽപന്നങ്ങളെല്ലാം ഈ വെർച്വൽ സ്റ്റോറിൽനിന്ന് വാങ്ങാനാകും. ഇടപാട് കടയുടമയും ഉപഭോക്താവും നേരിട്ടാണ്. കെ.എം സ്റ്റോർ ഇവരെ ബന്ധപ്പെടുത്തുന്ന ഡിജിറ്റൽ പ്ലാറ്റ്ഫോം മാത്രമാണ്.
സ്റ്റോറിൽ രജിസ്റ്റർ ചെയ്യുന്നതോടെ ഒരു വർഷത്തേക്ക് 2000 രൂപ നൽകിയാൽ കച്ചവടക്കാര്‍ക്ക് അതത് പ്രദേശങ്ങളിൽ ഡിജിറ്റലായി പരസ്യം ചെയ്യാനും അവസരമുണ്ട്. ലോക്ഡൗണിൽ രജിസ്റ്റർ ചെയ്യുന്ന കച്ചവടക്കാർക്ക് ഈ സേവനം ഒരു വർഷത്തേക്ക് സൗജന്യവുമാണ് . www.kmstore.in എന്ന വെബ്സൈറ്റിന് പുറമെ ആൻഡ്രോയിഡ് ഫോണുകളിലും ഐഫോണിലും മൊബൈൽ ആപ് ലഭ്യമാണ്. ഏതുതരം ബിസിനസിനും സേവനമേഖലക്കും ഉപയോഗപ്പെടുത്താവുന്നതാണിത്. എൻജിനീയറിങ് പൂർത്തിയായ റോഷൻ എന്ന മലയാളി യുവാവിെൻറ സ്റ്റാർട്ടപ് സംരംഭമാണ് കേരള മാർക്കറ്റ് സ്റ്റോർ. ബഹുരാഷ്ട്ര ഓൺലൈൻ കമ്പനികളുടെ വരവോടെ കച്ചവടം കുറഞ്ഞ ചെറുകിട വ്യാപാരികൾക്ക് വലിയ സഹായമാണ് കെ.എം.സ്റ്റോർ എന്ന് ബന്ധപ്പെട്ടവർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.