ഷാജിയുടെ അനധികൃത സ്വത്ത്​: വീടുകളിലെ പരിശോധന നീണ്ടത്​ ഒന്നര ദിവസത്തിലേറെ

കോ​ഴി​ക്കോ​ട്​: മു​സ്​​ലിം ലീ​ഗ്​ സം​സ്​​ഥാ​ന സെ​ക്ര​ട്ട​റി കെ.​എം. ഷാ​ജി എം.​എ​ൽ.​എ​​യു​ടെ വീ​ടു​ക​ളി​ൽ വി​ജി​ല​ൻ​സ്​ ന​ട​ത്തി​യ​ത്​ ഒ​ന്ന​ര ദി​വ​സ​ത്തി​ലേ​റെ നീ​ണ്ട പ​രി​ശോ​ധ​ന. രേ​ഖ​ക​ളി​ല്ലാ​ത്ത അ​ര​ക്കോ​ടി​യോ​ളം രൂ​പ, സ്വ​ർ​ണാ​ഭ​ര​ണം, ബാ​ങ്ക്​ അ​ക്കൗ​ണ്ടു​ക​ളു​ടെ​യും നി​ക്ഷേ​പ​ങ്ങ​ളു​ടെ​യും ബി​സി​ന​സ്​ പ​ങ്കാ​ളി​ത്ത​ത്തി​‍െൻറ​യും ഭൂ​മി​യു​ടെ​യും ഉ​ൾ​പ്പെ​ടെ രേ​ഖ​ക​ൾ എ​ന്നി​വ​യാ​ണ്​​ വി​ജി​ല​ൻ​സ്​ പി​ടി​കൂ​ടി​യ​ത്. അ​ന​ധി​കൃ​ത സ്വ​ത്ത്​ സ​മ്പാ​ദ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ ഏ​ഴോ​ടെ​യാ​ണ്​ കോ​ഴി​ക്കോ​ട്​ മാ​ലൂ​ർ​കു​ന്നി​ലെ​യും ക​ണ്ണ​ൂ​ർ അ​ല​വി​ൽ മ​ണ​ലി​ലെ​യും വീ​ടു​ക​ളി​ൽ പ​രി​ശോ​ധ​ന തു​ട​ങ്ങി​യ​ത്.

കോ​ഴി​ക്കോ​​ട്ടെ പ​രി​ശോ​ധ​ന തി​ങ്ക​ളാ​ഴ്​​ച അ​ർ​ധ​രാ​ത്രി​യോ​ടെ​യും ക​ണ്ണൂ​​രി​ലെ പ​രി​ശോ​ധ​ന ചൊ​വ്വാ​ഴ്​​ച ഉ​ച്ച​യോ​ടെ​യു​മാ​ണ്​ അ​വ​സാ​നി​ച്ച​ത്. ക​ണ്ണൂ​രി​ലെ വീ​ട്ടി​ൽ നി​ന്ന്​ രേ​ഖ​ക​ളി​ല്ലാ​ത്ത 47,35,500​ രൂ​പ, 60 ഗ്രാം ​സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ എ​ന്നി​വ​യും കോ​ഴി​ക്കോ​​ട്ടെ വീ​ട്ടി​ൽ നി​ന്ന്​ 475 ഗ്രാം ​സ്വ​ർ​ണാ​ഭ​ര​ണം, 30,000 രൂ​പ, വി​വി​ധ രാ​ജ്യ​ങ്ങ​ളു​ടെ വി​ദേ​ശ ക​റ​ൻ​സി​ക​ൾ, ര​ണ്ട്​ വീ​ട്ടി​ൽ നി​ന്നു​മാ​യി 77 രേ​ഖ​ക​ൾ എ​ന്നി​വ​യാ​ണ്​ വി​ജി​ല​ൻ​സ്​ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​ത്. വി​ദേ​ശ​ക​റ​ൻ​സി​ക​ൾ മ​ക്ക​ളു​ടെ നാ​ണ​യ ശേ​ഖ​ര​മാ​ണെ​ന്ന്​ ഷാ​ജി അ​റി​യി​ച്ച​തോ​ടെ ഇ​ത്​ മ​ഹ​സ​റി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​ശേ​ഷം വി​ട്ടു​ന​ൽ​കി.

പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ അ​ഡ്വ. എം.​ആ​ർ. ഹ​രീ​ഷ്‌ ന​ൽ​കി​യ ഹ​ര​ജി​യി​ൽ ന​ട​ത്തി​യ പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ​ത്തി​ൽ​ ഷാ​ജി അ​ന​ധി​കൃ​ത​മാ​യി 1.47 കോ​ടി രൂ​പ​യു​ടെ സ്വ​ത്ത്‌

സ​മ്പാ​ദി​ച്ചെ​ന്ന് വി​ജി​ല​ൻ​സ്​ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. വ​ര​വി​നേ​ക്കാ​ൾ 166 ശ​ത​മാ​നം അ​ധി​ക​വ​രു​മാ​ന​മു​ണ്ടാ​ക്കി​യെ​ന്നും 28 ത​വ​ണ ന​ട​ത്തി​യ വി​ദേ​ശ യാ​ത്ര​ക​ളി​ലെ സം​ശ​യ​ങ്ങ​ളും വി​ജി​ല​ൻ​സ്​ കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. എം.​എ​ൽ.​എ ആ​യ​ശേ​ഷം 2011 ജൂ​ൺ ഒ​ന്ന്‌ മു​ത​ൽ 2020 ഒ​ക്‌​ടോ​ബ​ർ 31 വ​രെ​യു​ള്ള സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ള​ട​ക്ക​മാ​ണ്​ അ​ന്ന്​ പ​രി​ശോ​ധി​ച്ച​ത്‌. ഇ​തു​പ്ര​കാ​രം 88.57 ല​ക്ഷം രൂ​പ​യാ​ണ്‌ ഷാ​ജി​യു​ടെ വ​രു​മാ​നം. ചെ​ല​വാ​ക്കി​യ​ത്‌ 32.19 ല​ക്ഷം രൂ​പ​യും. 2.03 കോ​ടി രൂ​പ​യു​ടെ സ്വ​ത്ത്‌ ഇ​ക്കാ​ല​യ​ള​വി​ൽ വാ​ങ്ങി‌. മൊ​ത്തം സ്വ​ത്തും ചെ​ല​വും കൂ​ട്ടി​യാ​ൽ 2.36 കോ​ടി രൂ​പ​യാ​കും.

വ​രു​മാ​ന​വു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തുേ​മ്പാ​ൾ 1.47 കോ​ടി രൂ​പ​യു​ടെ വ്യ​ത്യാ​സ​മു​ണ്ടെ​ന്നാ​യി​രു​ന്നു ക​ണ്ടെ​ത്ത​ൽ. മാ​ത്ര​മ​ല്ല, ശ​മ്പ​ള​മാ​യി 17.05 ല​ക്ഷ​വും ഡി.​എ​യാ​യി 19.12 ല​ക്ഷ​വു​മ​ട​ക്കം 36.17ല​ക്ഷം രൂ​പ സ​ർ​ക്കാ​റി​ൽ​നി​ന്ന്‌ കൈ​പ്പ​റ്റി​യ​താ​യും കോ​ഴി​ക്കോ​​ട്ട്​ ഭാ​ര്യ​യു​ടെ പേ​രി​ലു​ള്ള വീ​ടി​ന് 1.62 കോ​ടി രൂ​പ ചെ​ല​വാ​യെ​ന്നും മ​റ്റു വ​രു​മാ​ന​മു​ണ്ടെ​ന്ന വാ​ദ​ത്തി​ന് തെ​ളി​വി​ല്ലെ​ന്നും വ്യ​ക്​​ത​മാ​യ​തോ​ടെ​യാ​ണ്​ കേ​െ​സ​ടു​ത്ത​തും വി​ജി​ല​ൻ​സ്​ സ്​​പെ​ഷ​ൽ സെ​ൽ എ​സ്.​പി എ​സ്. ശ​ശി​ധ​ര​‍െൻറ നേ​തൃ​ത്വ​ത്തി​ൽ വീ​ടു​ക​ളി​ല​ട​ക്കം പ​രി​ശോ​ധ​ന ന​ട​ന്ന​തും. 

Tags:    
News Summary - K.M.Shaji's illegal assets: Home inspections lasted more than a day and a half

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.