മുസ്‍ലിം ലീഗ് മൂന്നാം സീറ്റ് ചോദിക്കുന്നതിൽ തെറ്റില്ലെന്ന് കെ.മുരളീധരൻ

തിരുവനന്തപുരം: 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ മുസ്‍ലിം ലീഗ് മൂന്നാം സീറ്റ് ചോദിക്കുന്നതിൽ തെറ്റില്ലെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. ഇതിന് മുമ്പും ലീഗിന് മൂന്ന് സീറ്റ് കൊടുത്തിട്ടുണ്ട്. അവർ അത് പിന്നീട് കോൺഗ്രസിന് തിരിച്ചു തന്നിട്ടുമുണ്ട്. മൂന്നാം സീറ്റിന്റെ പേരിൽ മുന്നണിയിൽ തർക്കമുണ്ടാവില്ല. ഉഭയകക്ഷി ചർച്ചയിലൂടെ പ്രശ്നങ്ങൾ പരിഹരിക്കുമെന്നും കെ.മുരളീധരൻ പറഞ്ഞു.

ബി.ജെ.പി ഒരിക്കലും കേരളത്തിൽ ജയിക്കില്ല. എൽ.ഡി.എഫിനും യു.ഡി.എഫിനും ജയിക്കുമോ, തോൽക്കുമോയെന്ന ടെൻഷനുണ്ടാവും. ​എന്നാൽ, കെട്ടിവെച്ച കാശ് ലഭിക്കുമോ ഇല്ലയോ എന്നതിലാണ് ബി.ജെ.പിയുടെ ആശങ്കയെന്നും മുരളീധരൻ പരിഹസിച്ചു.

കരുവന്നൂരിൽ ഇ.ഡി ഇടപെടൽ രാഷ്ട്രീയപ്രേരിതമാണെന്ന് പറയാനാവില്ല. ഇ.ഡി അന്വേഷിച്ചാലും സംസ്ഥാന അന്വേഷിച്ചാലും കരുവന്നൂരിലേത് അഴിമതി തന്നെയാണ്. എന്നാൽ, കരുവന്നൂരിന്റെ മറവിൽ സഹകരണസംഘങ്ങളെ മുഴുവൻ തകർക്കാൻ അനുവദിക്കില്ല. കരുവന്നൂരിലെ അന്വേഷണം പരമാവധി എ.സി മൊയ്തീൻ വരെയെത്തും. അതിനുള്ള അഡ്ജസ്റ്റ്മെന്റ് നടക്കുമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

Tags:    
News Summary - K.Muralidharan says there is nothing wrong in asking the Muslim League for the third seat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.