ഡി.പി.ആര്‍ പഠിച്ച് പ്രതിപക്ഷം പോസിറ്റീവായ നിലപാടിലേക്ക് വരുമെന്ന് പ്രതീക്ഷ -ധനമന്ത്രി

തിരുവനന്തപുരം: കെ റെയിലിന്റെ ഡി.പി.ആര്‍ പ്രസിദ്ധീകരിച്ചത് ആശങ്ക മാറ്റാനാണെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. ഡി.പി.ആര്‍ പഠിച്ച് പ്രതിപക്ഷം പോസിറ്റീവായ നിലപാടിലേക്ക് വരുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.

ഡി.പി.ആര്‍ നോക്കി ജനങ്ങളുടെ ആശങ്ക മാറട്ടെ. എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ പറയാനുള്ള അവസരമുണ്ട്. ആദ്യ ഘട്ടത്തിലെന്ന പോലെ പ്രതിപക്ഷം ഇപ്പോള്‍ കണ്ണുമടച്ച് എതിര്‍ക്കുന്നില്ല -മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഭാവിയിലേക്കുള്ള വലിയ പദ്ധതിയാണിത്. ബി.ജെ.പിയും യു.ഡി.എഫും നെഗറ്റീവായ സമീപനമാണ് സ്വീകരിക്കുന്നത്. അത് മാറ്റി, ഡി.പി.ആര്‍ പഠിച്ചിട്ട് പോസിറ്റീവായ നിലപാടിലേക്ക് അവര്‍ വരുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത് -മന്ത്രി വ്യക്തമാക്കി.

Tags:    
News Summary - KN balagopal about K Rail DPR

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.