കെ.​എ​ന്‍.​എ. ഖാ​ദ​റി​ന്‌ കെ​ട്ടി​വെ​ക്കാ​നു​ള്ള തു​ക ക്ഷേ​ത്ര ജീ​വ​ന​ക്കാ​ർ ന​ൽ​കി

മ​ല​പ്പു​റം: ഗു​രു​വാ​യൂ​രി​ലെ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി അ​ഡ്വ. കെ.​എ​ന്‍.​എ. ഖാ​ദ​റി​ന്‌ മ​ത്സ​രി​ക്കാ​ൻ​ കെ​ട്ടി​വെ​ക്കാ​നു​ള്ള തു​ക മ​ല​ബാ​ര്‍ ദേ​വ​സ്വം ബോ​ര്‍ഡ് ക്ഷേ​ത്ര ജീ​വ​ന​ക്കാ​രു​ടെ​യും ശാ​ന്തി​ക്കാ​രു​ടെ​യും കോ​ഓ​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി ന​ൽ​കി.

കൊ​ട​പ്പ​ന​ക്ക​ല്‍ ത​റ​വാ​ട്ടി​ൽ ന​ട​ന്ന ച​ട​ങ്ങി​ല്‍ പാ​ണ​ക്കാ​ട് മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ തു​ക കൈ​മാ​റി. മു​സ്​​ലിം ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യു​ടെ ചു​മ​ത​ല​യു​ള്ള പി.​എം.​എ. സ​ലാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

​സംസ്ഥാ​ന സെ​ക്ര​ട്ട​റി അ​ബ്​​ദു​റ​ഹി​മാ​ന്‍ ര​ണ്ട​ത്താ​ണി, യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ആ​ഷി​ഖ് ചെ​ല​വൂ​ര്‍, എം.​പി. മു​ഹ​മ്മ​ദ്, കേ​ര​ള സ്‌​റ്റേ​റ്റ് ടെ​മ്പി​ള്‍ എം​പ്ലോ​യീ​സ് കോ​ഓ​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി ക​ണ്‍വീ​ന​ര്‍ വി.​വി. ശ്രീ​നി​വാ​സ​ന്‍, വി​വി​ധ ദേ​വ​സ്വം ബോ​ർ​ഡ് ജീ​വ​ന​ക്കാ​രു​ടെ യൂ​നി​യ​ന്‍ ഭാ​ര​വാ​ഹി​ക​ളാ​യ വി​ശ്വ​ന്‍ വെ​ള്ള​ല​ശ്ശേ​രി, ര​മേ​ഷ് എ​മ്പ്രാ​ന്തി​രി, ശ്രീ​ജി​ഷ് ന​മ്പീ​ശ​ന്‍, കെ.​പി. കേ​ശ​വ​ന്‍ ന​മ്പീ​ശ​ന്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Tags:    
News Summary - KNA Khader's election deposit given by temple workers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.