കോട്ടയം: ക്രൈസ്തവ വിശ്വാസത്തെയും കന്യാസ്ത്രീകളെയും അപകീര്‍ത്തിപ്പെടുത്തുന്ന ‘കക്കുകളി’ നാടകത്തിന് അവതരണാനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് ക്‌നാനായ കാത്തലിക് വിമന്‍സ് അസോസിയേഷന്‍ കോട്ടയം ജില്ല കലക്ടര്‍ക്ക് പരാതി നല്‍കി.
കന്യാസ്ത്രീകളെ അവഹേളിക്കുന്നതും പൊതുസമൂഹത്തില്‍ ഇകഴ്ത്തിക്കാണിക്കുന്നതുമാണ് നാടകമെന്ന് പരാതിയിൽ പറയുന്നു. ക്രൈസ്തവസമൂഹം പൊതുസമൂഹത്തിന് നല്‍കിയിട്ടുള്ള സേവനങ്ങള്‍ക്കും സംഭാവനകള്‍ക്കും ചരിത്രം സാക്ഷിയാണെന്നും ഇതിൽ പറയുന്നു.
അസോസിയേഷന്‍ പ്രസിഡന്‍റ് ലിന്‍സി രാജന്‍, സെക്രട്ടറി ഷൈനി ചൊള്ളമ്പേല്‍, ട്രഷറര്‍ എത്സമ്മ സക്കറിയ, ജോ.സെക്രട്ടറി ജിജി ഷാജി എന്നിവരുടെ നേതൃത്വത്തിലാണ് പരാതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.