തിരുവനന്തപുരം: കേരള ന്യൂസ് പേപ്പർ എംപ്ലോയീസ് ഫെഡറേഷൻ (കെ.എൻ.ഇ.എഫ്) സംസ്ഥാന സമ്മേളനത്തിന് ചൊവ്വാഴ്ച തലസ്ഥാനത്ത് തുടക്കമാകും. 25ന് ബി.ടി.ആർ ഹാളിൽ ഉച്ചക്ക്12ന് പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മൂന്നുദിവസത്തെ സമ്മേളനത്തിൽ 300 പ്രതിനിധികൾ പങ്കെടുക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് വി.എസ്. ജോൺസൺ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ചൊവ്വാഴ്ച രാവിലെ 11ന് കേസരി ഹാളിൽ ‘മാറുന്ന കാലത്തെ മാധ്യമങ്ങൾ:- പ്രതിസന്ധിയും ഭാവിയും’ എന്ന സെമിനാർ രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ബുധനാഴ്ച വൈകീട്ട് 5.30ന് തമ്പാനൂർ ശ്രീകുമാർ തിയറ്ററിനു മുന്നിൽ നടക്കുന്ന ട്രേഡ് യൂനിയൻ സമ്മേളനം സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്യും. വ്യാഴാഴ്ച രാവിലെ 10ന് ബി.ടി.ആർ ഭവനിൽ പ്രതിനിധി സമ്മേളനം മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ എ.ഐ.എൻ.ഇ.എഫ് ജനറൽ സെക്രട്ടറി വി. ബാലഗോപാൽ, കെ.എൻ.ഇ.എഫ് ജില്ല സെക്രട്ടറി എസ്. ഉദയകുമാർ, ജില്ല പ്രസിഡന്റ് ജി. പ്രവീൺ, ഫസൽ റഹ്മാൻ, സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.