പെരിന്തല്‍മണ്ണ: ഇരുവിഭാഗം മുജാഹിദ് സംഘടനകള്‍ ലയിക്കുന്നതിന് മുന്നോടിയായി ടി.പി. അബ്ദുല്ലക്കോയ മദനി നേതൃത്വം നല്‍കുന്ന കെ.എന്‍.എം ആഭിമുഖ്യത്തില്‍ ശനിയാഴ്ച പെരിന്തല്‍മണ്ണയില്‍ വിപുലമായ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ നടക്കും.
പെരിന്തല്‍മണ്ണ ശിഫ കണ്‍വെന്‍ഷന്‍ സെന്‍ററിലാണ് യോഗം. ഇരുവിഭാഗവും ഐക്യപ്പെടേണ്ടതിന്‍െറ ആവശ്യകത ശാഖതലം മുതല്‍ സംസ്ഥാനതലം വരെയുള്ള പ്രവര്‍ത്തകരെ ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യം. 1200 യൂനിറ്റുകളില്‍നിന്ന് മൂന്നുവീതം പ്രതിനിധികളടക്കം 4500ലേറെപേര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.
വിഷയങ്ങള്‍ സംസ്ഥാനനേതൃത്വം അന്തിമമായി ചര്‍ച്ച ചെയ്തു. ടി.പി. അബ്ദുല്ലക്കോയ മദനി, പി.പി. ഉണ്ണീന്‍കുട്ടി മൗലവി, അബ്ദുറഹ്മാന്‍ സലഫി, നൂര്‍മുഹമ്മദ് നൂര്‍ഷ തുടങ്ങിയവര്‍ സംബന്ധിക്കും. ഇരുവിഭാഗവും പലതവണ ചര്‍ച്ച നടത്തുകയും ജനുവരിയില്‍ ലയന സമ്മേളനത്തിന് ധാരണയുണ്ടാക്കുകയും ചെയ്തിട്ടുണ്ട്. മുന്നോടിയായി താഴത്തെട്ടില്‍ കാര്യങ്ങള്‍ വിശദീകരിക്കുകയും അഭിപ്രായം തേടലുമാണ് കണ്‍വെന്‍ഷന്‍െറ ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.