കൊച്ചി: വിദ്യാർഥികളില്‍ സമകാലീനകലയില്‍ അഭിരുചി വളര്‍ത്തുന്നതിന് കൊച്ചി ബിനാലെ ഫൗണ്ടേഷെൻറ പദ്ധതിയായ ആര്‍ട്ട് ബൈ ചില്‍ഡ്രന്‍ വഴി സ്കൂളുകളില്‍ ആര്‍ട്ട് റൂമുകള്‍ തുടങ്ങും. എറണാകുളം, തൃശൂര്‍, ആലപ്പുഴ ജില്ലകളിലെ പത്തു സ്കൂളുകളിലാണ് ആദ്യഘട്ടത്തിൽ തുടങ്ങുന്നത്. കൊച്ചി-മുസ്രിസ് ബിനാലെ നാലാം ലക്കത്തിെൻറ ഭാഗമായാണ് ആര്‍ട്ട് ബൈ ചില്‍ഡ്രന്‍ ഒരുങ്ങുന്നത്. ‘എ.ബി.സി’ എന്ന പേരില്‍ അറിയപ്പെടുന്ന ഈ സംരംഭം ബിനാലെ മൂന്നാം ലക്കത്തില്‍ ഏറെ ജനശ്രദ്ധയാകര്‍ഷിച്ചിരുന്നു. സ്കൂളുകളില്‍ സ്ഥിരമായി ആര്‍ട്ട് റൂമുകള്‍ ഏര്‍പ്പെടുത്താനാണ് ലക്ഷ്യമെന്ന് ബിനാലെ ഫൗണ്ടേഷന് പ്രസിഡൻറ് ബോസ് കൃഷ്ണമാചാരി പറഞ്ഞു.
ബിനാലെ നാലാം ലക്കത്തിൽ പുതിയ പരിപാടികള്‍ ആവിഷ്കരിക്കുന്നതിെൻറ ഭാഗമായാണ് വിദ്യാലയങ്ങളില്‍ ഈ ആശയം ഉയര്‍ന്നുവന്നതെന്ന് എബിസി പ്രോഗ്രാം മാനേജര്‍ ബ്ലെയ്സ് ജോസഫ് പറഞ്ഞു. മൂന്നു ജില്ലകളിലെ തെരഞ്ഞെടുത്ത പത്തു സ്കൂളുകളില്‍ നിന്നുള്ള വിദ്യാർഥികള്‍ക്കായിരിക്കും കലാമുറി ഒരുക്കുന്നതിെൻറയും മറ്റും ചുമതല. നവംബർ 20 ഓടെ ആര്‍ട്ട് റൂമുകള്‍ പ്രവര്‍ത്തനസജ്ജമാകും.
അഞ്ചു മുതല്‍ എട്ടു വരെ ക്ലാസുകളിലെ കുട്ടികള്‍ക്കാണ് ആര്‍ട്ട് റൂമുകളില്‍ സൃഷ്ടികള്‍ക്ക് അവസരം ലഭിക്കുക. ബിനാലെ നാലാം ലക്കം തുടങ്ങുന്നതോടെ കബ്രാള്‍ യാര്‍ഡിലെ പവിലിയനില്‍ എബിസിയുടെ സ്ഥിരം ആര്‍ട്ട് റൂമുണ്ടാകുമെന്നും ബ്ലെയിസ് ജോസഫ് പറഞ്ഞു. ആര്‍ട്ട് ഫെസിലിറ്റേറ്റര്‍മാര്‍ക്ക് വേണ്ടി ത്രിദിന ക്യാമ്പ് സംഘടിപ്പിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.