കൊച്ചി: ഇറ്റലിയിൽ നിന്ന് മാർച്ച് ഏഴിന് കൊച്ചിയിലെത്തിയ മൂന്നു വയസുകാരന് കോവിഡ്19 സ്ഥിരീകരിച്ചത് ക ഴിഞ്ഞ ദിവസമാണ്. നിരീക്ഷണത്തിൽ കഴിയുന്ന കുഞ്ഞിെൻറ ആരോഗ്യനില എങ്ങനെയുണ്ടെന്ന് എറണാകുളം ജില്ല കലക്ടർ എസ്. സുഹാസിനോട് മാധ്യമ പ്രവർത്തകരുടെ ചോദ്യം.
കളമശേരിയിൽ ഐസൊലേഷനിലുള്ള മൂന്നു വയസുകാരെൻറ ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്കപ്പെടാനില്ലെന്നും കലക്ടർ വ്യക്തമാക്കി. അതിനൊപ്പം കലക്ടർ പറഞ്ഞ ഒരു വാചകം സമൂഹ മാധ്യമങ്ങളിൽ ൈവറലായി മാറിയിരിക്കുകയാണ്. ‘അവന് ഇറ്റാലിയൻ ഭക്ഷണം ഏറെ ഇഷ്ടമാണെന്നും തങ്ങൾ പാസ്തയൊക്കെ വാങ്ങി നൽകുന്നുണ്ടെന്നും’ ആയിരുന്നു കലക്ടറുടെ മറുപടി.
കൊച്ചുകുഞ്ഞിെൻറ ഭക്ഷണ താൽപര്യങ്ങൾ പരിഗണിക്കുന്ന ജില്ല ഭരണകൂടത്തിെൻറ നടപടി ഏറെ അഭിനന്ദനാർഹമാണെന്ന് ചൂണ്ടിക്കാട്ടി സമൂഹമാധ്യമങ്ങളിൽ കലക്ടർ ബ്രോക്ക് ലൈക്കുകൾ നിറയുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.