കലക്ടറുടെ ‘പാസ്ത’ക്ക് കേരളത്തിന്റെ കൈയടി
text_fieldsകൊച്ചി: ഇറ്റലിയിൽ നിന്ന് മാർച്ച് ഏഴിന് കൊച്ചിയിലെത്തിയ മൂന്നു വയസുകാരന് കോവിഡ്19 സ്ഥിരീകരിച്ചത് ക ഴിഞ്ഞ ദിവസമാണ്. നിരീക്ഷണത്തിൽ കഴിയുന്ന കുഞ്ഞിെൻറ ആരോഗ്യനില എങ്ങനെയുണ്ടെന്ന് എറണാകുളം ജില്ല കലക്ടർ എസ്. സുഹാസിനോട് മാധ്യമ പ്രവർത്തകരുടെ ചോദ്യം.
കളമശേരിയിൽ ഐസൊലേഷനിലുള്ള മൂന്നു വയസുകാരെൻറ ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്കപ്പെടാനില്ലെന്നും കലക്ടർ വ്യക്തമാക്കി. അതിനൊപ്പം കലക്ടർ പറഞ്ഞ ഒരു വാചകം സമൂഹ മാധ്യമങ്ങളിൽ ൈവറലായി മാറിയിരിക്കുകയാണ്. ‘അവന് ഇറ്റാലിയൻ ഭക്ഷണം ഏറെ ഇഷ്ടമാണെന്നും തങ്ങൾ പാസ്തയൊക്കെ വാങ്ങി നൽകുന്നുണ്ടെന്നും’ ആയിരുന്നു കലക്ടറുടെ മറുപടി.
കൊച്ചുകുഞ്ഞിെൻറ ഭക്ഷണ താൽപര്യങ്ങൾ പരിഗണിക്കുന്ന ജില്ല ഭരണകൂടത്തിെൻറ നടപടി ഏറെ അഭിനന്ദനാർഹമാണെന്ന് ചൂണ്ടിക്കാട്ടി സമൂഹമാധ്യമങ്ങളിൽ കലക്ടർ ബ്രോക്ക് ലൈക്കുകൾ നിറയുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.