വീടിൻെറ ചോർച്ച: ഉപഭോക്തൃ കോടതിയുടെ ഉത്തരവ് നടപ്പാക്കിയില്ല; പ്രതിക്ക് ജാമില്ലാ വാറൻറ്​

കൊച്ചി: ഉപഭോക്താവിന്​ പണം പലിശസഹിതം തിരികെ നൽകണമെന്ന ഉത്തരവ് നടപ്പാക്കാത്തതിനെ തുടർന്ന്​ ഉപഭോക്തൃ കേസിലെ പ്രതിയെ അറസ്​റ്റ്​ ചെയ്​ത്​ കോടതിയിൽ ഹാജരാക്കാൻ ജില്ല ഉപഭോക്തൃ കമീഷ​െൻറ ജാമ്യമില്ലാ വാറൻറ്​. എറണാകുളം പഴന്തോട്ടം ഐസക് കോളനിവാസി കെ.വി. ബിനോയിയെ അറസ്​റ്റ്​ ചെയ്ത് ഹാജരാക്കാനാണ്​ പുത്തൻകുരിശ് സി.ഐക്ക്​ കമീഷൻ അധ്യക്ഷൻ ഡി.ബി. ബിനു നിർദേശം നൽകിയത്​. എറണാകുളം ​നെല്ലാട്​ വീട്ടൂർ സ്വദേശി സാബു വർക്കി നൽകിയ പരാതിയിലാണ്​ ഉത്തരവ്​.

വീടി​െൻറ ചോർച്ച ഫലപ്രദമായി മാറ്റാമെന്ന്​ അറിയിച്ച്​ 10 വർഷത്തെ വാറൻറിയും വാഗ്​ദാനം നൽകി ജോലി ചെയ്​ത്​ പരാതിക്കാരനിൽനിന്ന്​ 37,000 രൂപ ബിനോയ്​ വാങ്ങിയിരുന്നു. ഗുണനിലവാരം കുറഞ്ഞ വസ്തുക്കൾ ഉപയോഗിച്ചതിനാൽ ചോർച്ച കൂടി വീട് വാസയോഗ്യമല്ലാതായതോടെ സാബു വർക്കി പരാതിയുമായി ഉപ​േഭാക്തൃ കമീഷനെ സമീപിച്ചു. ഉപഭോക്താവിൽനിന്ന് വാങ്ങിയ തുക 12 ശതമാനം പലിശ സഹിതം തിരിച്ചുനൽകണമെന്നും 2000 രൂപ കോടതിച്ചെലവായി നൽകണമെന്നും കോടതി 2015ൽ ഉത്തരവിട്ടു.

എന്നാൽ, ഈ ഉത്തരവ് നടപ്പാക്കാത്തതിനെ തുടർന്ന്​ പരാതിക്കാരൻ വീണ്ടും കമീഷ​െന സമീപിക്കുകയായിരുന്നു. വിധി നടപ്പാക്കാത്ത പ്രതിയുടെ സ്ഥാവര ജംഗമവസ്തുക്കൾ ജപ്തി ചെയ്ത് സിവിൽ കോടതിയെപ്പോലെ തുക ഈടാക്കാൻ അധികാരം നൽകുന്ന 2020 ജൂലൈ 20ന്​ നിലവിൽ വന്ന പുതിയ ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ 71ാം വകുപ്പ് പ്രകാരമാണ്​ കമീഷ​െൻറ ഉത്തരവ്​.

72ാം വകുപ്പ്​ പ്രകാരം ക്രിമിനൽ നടപടി നിയമപ്രകാരവും കോടതിക്ക്​ നടപടി സ്വീകരിക്കാൻ അധികാരമുണ്ട്​. കമീഷൻ ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ ഒരു മാസം മുതൽ മൂന്നു വർഷം വരെ തടവുശിക്ഷയോ 25,000 രൂപ മുതൽ ഒരു ലക്ഷം രൂപവരെ പിഴയോ രണ്ടും കൂടിയോ നിലവിലെ ഉപഭോക്തൃസംരക്ഷണ നിയമപ്രകാരം കോടതിക്ക് വിധിക്കാനാകും.

Tags:    
News Summary - kochi Consumer court order issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.