കൊച്ചി കോര്‍പറേഷന്‍: സൗമിനി ജെയിനിന് സീറ്റില്ല

കൊച്ചി: തര്‍ക്കങ്ങള്‍ക്കും അവകാശവാദങ്ങള്‍ക്കുമൊടുവില്‍ കൊച്ചി കോര്‍പറേഷനിലേക്കുള്ള യു.ഡി.എഫിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കിയപ്പോള്‍ നിലവിലെ മേയര്‍ സൗമിനി ജെയിനിന് സീറ്റില്ല. പുതുമുഖങ്ങൾക്ക് പ്രാമുഖ്യം നൽകിയ പട്ടികയിൽ കോൺഗ്രസിന്റെ 62 സ്ഥാനാർഥികളെയാണ് ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ചത്.

നിലവിലെ കൗൺസിലർമാരിൽ 15 ഓളം പേർ പട്ടികയിൽ ഇടം പിടിച്ചു. പുതുമുഖങ്ങൾക്ക് പുറമെ 11 പേർ ചെറുപ്പക്കാർ എന്നതും പ്രത്യേക തയാണ്.

ഘടകകക്ഷികളിൽ മുസ് ലിം ലീഗിന് നൽകുന്ന ആറ്​ സീറ്റുകളെ സംബന്ധിച്ചും ആർ.എസ്.പി, കേരള കോൺഗ്രസ് എന്നിവർക്ക് അനുവദിച്ചിട്ടുള്ള മൂന്ന് സീറ്റുകളെ സംബന്ധിച്ചും പട്ടികയിൽ സൂചന നൽകിയിട്ടുണ്ട്. ഘടകകക്ഷികൾക്ക് അനുവദിച്ച സീറ്റുകൾ ഒഴിച്ചിട്ടിരിക്കുകയാണ്. ഈ സ്ഥലങ്ങളിൽ സ്ഥാനാർഥികളെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

മേയർ സൗമിനി ജെയിൻ ഇക്കുറി പട്ടികയിലില്ല. ഡെപ്യൂട്ടി മേയർ കെ.ആർ. പ്രേമകുമാർ ഇത്തവണ തറേ ഭാഗത്താണ് ജനവിധി തേടുക. ജി.സി.ഡി.എ മുൻ ചെയർമാൻ എൻ.വേണുഗോപാൽ ഐലൻറ്​ നോർത്തിൽ നിന്ന്​ മത്സരിക്കും. മേയർ സ്ഥാനാർഥിയായി കോൺഗ്രസ് ഉയർത്തിക്കാട്ടുന്ന ഒരാൾ വേണുഗോപാലാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.