കൊച്ചി: 10 വർഷങ്ങൾക്ക് ശേഷം കൊച്ചി കോർപ്പറേഷൻ എൽ.ഡി.എഫ് ഭരണത്തിലേക്ക്. എൽ.ഡി.എഫിന് പിന്തുണ നൽകുമെന്ന് ലീഗ് വിമതൻ ടി.കെ അഷ്റഫ് സൂചന നൽകി. ഭൂരിപക്ഷം നേടിയ മുന്നണിയെ പിന്തുണക്കും. ഇതുമായി ബന്ധപ്പെട്ട തീരുമാനം വൈകീട്ട് പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സുസ്ഥിരമായൊരു ഭരണസംവിധാനമാണ് കൊച്ചിയിൽ ആവശ്യം. അതിന് ഭൂരിപക്ഷം നേടിയ മുന്നണിയെ പിന്തുണക്കും. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണെന്നും തീരുമാനം വൈകാതെയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
ആകെ 74 സീറ്റുള്ള കൊച്ചി കോർപ്പറേഷനിൽ 34 അംഗങ്ങളുടെ പിന്തുണയാണ് എൽ.ഡി.എഫിനുള്ളത്. 31 പേരാണ് യു.ഡി.എഫിനെ പിന്തുണക്കുന്നത്. ഇതുകൂടാതെ മൂന്ന് കോൺഗ്രസ് വിമതൻമാരും ഒരു സി.പി.എം വിമതനും ജയിച്ചിട്ടുണ്ട്. സി.പി.എം വിമതനായി ജയിച്ചയാൾ ഒരിക്കലും കോൺഗ്രസിനെ പിന്തുണക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.