നെടുമ്പാശ്ശേരി: ശ്രീലങ്കയിൽ ഐ.എസ് നടത്തിയ അക്രമത്തിെൻറ പശ്ചാത്തലത്തിൽ കൊച്ചിയി ലെ തന്ത്രപ്രധാനമായ മേഖലകളിൽ കൂടുതൽ സുരക്ഷ വേണമെന്ന് കേന്ദ്ര ഇൻറലിജൻസ് റിപ്പേ ാർട്ട്. ഇതേ തുടർന്ന് തന്ത്രപ്രധാന മേഖലയിലെ സുരക്ഷ വിഭാഗങ്ങളുടെ കാര്യക്ഷമത പരിശേ ാധിക്കുന്നതിനായി നാഷനൽ സെക്യൂരിറ്റി ഗാർഡിെൻറ (എൻ.എസ്.ജി) 150 അംഗ സംഘം കൊച്ചിയിലെത്തി . കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ സുരക്ഷ ക്രമീകരണങ്ങൾ ഇന്നലെ പ്രത്യേക യോഗം ചേർന്ന് വിലയിരുത്തി.
വിമാനത്താവളത്തിലെ സുരക്ഷ ചുമതലയുള്ള സി.ഐ.എസ്.എഫ്, സംസ്ഥാന പൊലീസ്, ഫയർ ആൻഡ് സേഫ്റ്റി വിഭാഗം എന്നിവയുമായി ചേർന്ന് ഇന്ന് വിമാനത്താവളത്തിൽ പ്രത്യേക മോക്ഡ്രിൽ ഒരുക്കും. തീവ്രവാദ അക്രമണമുണ്ടായാൽ യാത്രക്കാരെയും ജീവനക്കാരെയും ഏതുവിധത്തിലാണ് ഒഴിപ്പിക്കുന്നതെന്നതും ഭീകരരെ ഏങ്ങനെയാണ് കീഴ്പ്പെടുത്തേണ്ടതെന്നതും സംബന്ധിച്ചായിരിക്കും മോക്ഡ്രിൽ. വിമാനത്താവളത്തിനു പുറമേ കൊച്ചി റിഫൈനറി, കൊച്ചി പ്രേത്യക സാമ്പത്തികമേഖല, റിസർവ് ബാങ്ക് ഓഫിസ് എന്നിവിടങ്ങളിലും മോക്ഡ്രിൽ നടത്തും.
ജനങ്ങളെ കൂടി വിശ്വാസത്തിലെടുത്തുകൊണ്ടാകണം സുരക്ഷ നടപടിക്രമങ്ങളെന്ന് പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്. ഓക്സിജൻ സിലിണ്ടർ, തീകെടുത്തുന്നതിനുള്ള സജ്ജീകരണങ്ങളുടെ ഉപയോഗം എന്നിവ സംബന്ധിച്ച് പൊതുജനങ്ങളെ ബോധവത്കരണത്തിനുള്ള പ്രവർത്തനങ്ങൾ നടത്തണമെന്നും നിർദേശം നൽകിയിട്ടുണ്ട്.
പാസ്പോർട്ട് പരിശോധന കർക്കശമാക്കി
നെടുമ്പാശ്ശേരി: ഇന്ത്യയിലേക്ക് എത്തുന്ന വിദേശികളുടെ രേഖകളും മറ്റും കൂടുതൽ ശ്രദ്ധയോടെ നിരീക്ഷിക്കാൻ എമിേഗ്രഷൻ വിഭാഗത്തിന് നിർേദശം നൽകി. രണ്ടുവട്ടം ഇത്തരം രേഖകൾ പരിശോധിക്കുന്നുണ്ട്. ഇതുപോലെ ശ്രീലങ്കയിലേക്ക് പോകുന്നതും വരുന്നതുമായ യാത്രക്കാരുടെ ലഗേജുകളും കൂടുതൽ സമയമെടുത്താണ് പരിശോധനക്ക് വിധേയമാക്കുന്നത്. സംശയം തോന്നുന്നവരെ യാത്രചെയ്യാൻ അനുവദിക്കരുതെന്ന കർശന നിർദേശവും നൽകിയിട്ടുണ്ട്.
തീരദേശ മേഖലയിൽ പുലർച്ചയും മറ്റും നിരവധിതവണ റോന്ത് ചുറ്റൽ നടത്തണമെന്ന് തീരദേശ സേനക്ക് പുറമേ തീരദേശ പൊലീസ് സ്റ്റേഷനുകളിലുള്ളവർക്കും നിർദേശം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.