കൊച്ചി മെട്രോ: പേട്ട-എസ്.എന്‍ ജങ്ഷന്‍ പാതയില്‍ ട്രയല്‍ റണ്‍ നടത്തി

കൊച്ചി: മെട്രോ റെയിലിന്‍റെ പേട്ടമുതല്‍ എസ്.എന്‍ ജങ്ഷന്‍ വരെയുള്ള പാതയില്‍ ട്രയല്‍ റണ്‍ ആരംഭിച്ചു. രാത്രി 12 മണിക്ക് ആരംഭിച്ച ട്രയല്‍ റണ്‍ പുലര്‍ച്ചെ 4.30നാണ് അവസാനിച്ചത്. പേട്ട മെട്രോസ്റ്റേഷനിലെ രണ്ടാം നമ്പര്‍ പ്ലാറ്റ് ഫോമില്‍ നിന്നാണ് വൈഗ എന്ന പേരിട്ടിരിക്കുന്ന ആറാം നമ്പര്‍ ട്രയിന്‍ ട്രയല്‍ റണ്‍ ആരംഭിച്ചത്. മണിക്കൂറില്‍ അഞ്ച് കിലോമീറ്റ്ര്‍ വേഗതയില്‍ സഞ്ചരിച്ചാണ് ട്രാക്ക് പരിശോധന നടത്തിയത്.

ട്രയല്‍ റണ്‍ തിങ്കളാഴ്ച രാത്രിയിലും തുടരും. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് നേരിട്ട് ഏറ്റെടുത്ത് നിര്‍മിക്കുന്ന ആദ്യ പാതയാണ് രണ്ട് കിലോമീറ്റര്‍ നീളമുള്ള പേട്ട മുതല്‍ എസ്.എന്‍ ജങ്ഷന്‍വരെയുള്ളത്. 



 


ആദ്യഘട്ട നിര്‍മാണം നടത്തിയിരുന്നത് ഡെല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറഷനായിരുന്നു. 2019 ഒക്ടോബറിലാണ് ഈ പാത നിര്‍മാണം ആരംഭിച്ചത്. കോവിഡും തുടര്‍ന്നുള്ള ലോക്ഡൗണും ഉണ്ടായെങ്കിലും കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടുതന്നെ സമയബന്ധിതമായി കെ.എം.ആര്‍.എല്‍ നിര്‍മാണം പൂര്‍ത്തിയാക്കുകയായിരുന്നു.

പൈലിങ് നടത്തി 27 മാസങ്ങള്‍ക്കുള്ളിലാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. 453 കോടിരൂപയാണ് മൊത്തം നിര്‍മാണചിലവ്. സ്റ്റേഷന്‍ നിര്‍മാണത്തിനാവശ്യമായ സ്ഥലം ഏറ്റെടുക്കലിന് 99 കോടി രൂപ ചിലവഴിച്ചു. മെട്രോ പാത എസ്.എന്‍ ജങ്ഷന്‍ വരെ എത്തുന്നതോടെ മൊത്തം സ്റ്റേഷനുകളുടെ എണ്ണം 22ല്‍ നിന്ന് 24 ആകും. 



 


കെ.എം.ആർ.എൽ ഡയറക്ടർ (സിസ്റ്റംസ്) ഡി.കെ. സിൻഹ, ചീഫ് ജനറൽ മാനേജർ എ.ആർ. രാജേന്ദ്രൻ , ജനറൽ മാനേജർമാരായ വിനു കോശി, മണി വെങ്കട് എന്നിവരുടെ നേതൃത്വത്തിലാണ് ട്രയൽ റൺ നടത്തിയത്. 

Tags:    
News Summary - kochi metro trail run in pettah sn junction route

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.