തൃശൂർ: കൊടകര കുഴൽപ്പണ കവർച്ച കേസിൽ മുഖ്യപ്രതി ഉൾപ്പെടെ മൂന്ന് പേർ കൂടി പിടിയിലായി. കവർച്ചക്ക് ക്വട്ടേഷൻ എടുത്തതെന്ന് അറിയുന്ന കണ്ണൂർ സ്വദേശി സുജീഷ് (40), വെള്ളാംകല്ലൂർ സ്വദേശി രഞ്ജിത്ത് (39), സഹായി എഡ്വിൻ (25) എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്ന് മൂന്ന് ലക്ഷത്തോളം രൂപ കൂടി കണ്ടെടുത്തു. ഇവർക്കായി പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
കൊടകരയിൽ വാഹനാപകടത്തിൽ കാറിൽനിന്ന് 25 ലക്ഷം രൂപ കവർന്നതായാണ് പരാതി. എന്നാൽ, ഇപ്പോൾ തന്നെ അമ്പത് ലക്ഷത്തോളം രൂപയുടെ തെളിവുകൾ പൊലീസ് കണ്ടെത്തി. ഇതിനിടെ കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ വാങ്ങിയ പ്രതികളുമായി കൊടകര ദേശീയപാതയിൽ മേൽപ്പാലത്തിനു സമീപം വീണ്ടും തെളിവെടുപ്പു നടത്തി. കഴിഞ്ഞ ദിവസം ഇവരെയെത്തിച്ച് തെളിവെടുത്തെങ്കിലും പിന്നീട് ചോദ്യം ചെയ്യലിൽ നൽകിയ വിവരങ്ങളിലെ വ്യക്തത കുറവിനെ തുടർന്നായിരുന്നു വീണ്ടും തെളിവെടുപ്പ്.
കേസ് അന്വേഷിക്കുന്ന ചാലക്കുടി ഡിവൈ.എസ്.പി കെ.എം. ജിജിമോൻ, കൊടകര ഇന്‍സ്പെക്ടർ എസ്.എച്ച്.ഒ ബേസിൽ തോമസ്, കൊരട്ടി ഇൻസ്പെക്ടർ എസ്.എച്ച്.ഒ ബി.കെ. അരുൺ, അതിരപ്പിള്ളി ഇൻസ്പെക്ടർ എസ്.എച്ച്.ഒ ഇ.കെ. ഷിബു, മലക്കപ്പാറ ഇൻസ്പെക്ടർ എസ്.എച്ച്.ഒ ഡി. ദീപു എന്നിവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘത്തിെൻറ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.