കൊട്ടക്കാമ്പൂര്‍ ഭൂമി കൈയേറ്റം: അന്വേഷണം അവസാന  ഘട്ടത്തിലെന്ന് സര്‍ക്കാര്‍ ഹൈകോടതിയില്‍

കൊച്ചി: ജോയ്സ് ജോര്‍ജ് എം.പിയും കുടുംബാംഗങ്ങളും ആരോപണ വിധേയരായ ദേവികുളം വട്ടവട കൊട്ടക്കാമ്പൂര്‍ ഭൂമി കൈയേറ്റക്കേസിലെ അന്വേഷണം അവസാന ഘട്ടത്തിലെന്ന് സര്‍ക്കാര്‍ ഹൈകോടതിയില്‍. ചില പട്ടയങ്ങളുടെ രജിസ്ട്രേഷനും കൈയേറ്റ ആരോപണമുള്ള ഭൂമിയില്‍ ഒരു ഭാഗത്തിന്‍െറ പഴയ ഉടമയുടെ വിരലടയാളവും കൂടി ലഭ്യമാകാനുണ്ടെന്നും ഇത് കൂടി ലഭിച്ചാല്‍ ഫോറന്‍സിക് പരിശോധനക്ക് അയക്കാനാവുമെന്നും മൂന്നാര്‍ ഡിവൈ. എസ്.പി ഹൈകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. 

എം.പിയായ ജോയ്സ് ജോര്‍ജിന് കൂടി പങ്കുള്ള ഭൂമി കൈയേറ്റക്കേസിലെ അന്വേഷണം കാര്യക്ഷമമല്ളെന്നും കേസ് സി.ബി.ഐക്ക് വിടണമെന്നും ആവശ്യപ്പെട്ട് ഉടുമ്പഞ്ചോല കരുണാപുരം സ്വദേശി മുകേഷ് നല്‍കിയ ഹരജിയാണ് കോടതി പരിഗണിച്ചത്. അനാവശ്യ പരാതിയില്‍ കേസെടുത്ത നടപടിക്കെതിരെ ജോയ്സിന്‍െറ സഹോദരന്‍ ജോര്‍ജി ജോര്‍ജ് നല്‍കിയ ഹരജിയും കോടതിയുടെ പരിഗണനയിലുണ്ട്.

കൈയേറ്റം ആരോപിക്കുന്ന ഭൂമിയിലെ ഭൂരിപക്ഷം മുന്‍ ഉടമകളുടേയും വിരലടയാളം അന്വേഷണത്തില്‍ കണ്ടത്തെിയിട്ടുണ്ടെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. വീരമ്മാള്‍ എന്ന പഴയ ഉടമയുടെ വിരലടയാള രേഖ മാത്രമാണ് കിട്ടാനുള്ളത്. ഇതിന് പുറമെ, ഒന്ന്, രണ്ട് നമ്പര്‍ പട്ടയങ്ങളുടെ രജിസ്ട്രേഷന്‍ രേഖകള്‍ കണ്ടത്തൊനായിട്ടില്ല. ഇതിനായി കലക്ടര്‍ക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്. ഈ രേഖകള്‍ കൂടി ലഭിച്ചാല്‍ അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കാനാവുമെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. സമൂഹത്തില്‍ ഏറെ ദുര്‍ബലരായ ആദിവാസികളെ ചതിച്ചും വഞ്ചിച്ചും ചൂഷണം ചെയ്തുമാണ് കേസിനിടയാക്കപ്പെട്ട ഭൂമി തട്ടിയെടുത്തിട്ടുള്ളതെന്ന് പ്രഥമദൃഷ്ട്യ വ്യക്തമാണെന്ന് മുകേഷ് നല്‍കിയ ഹരജിയില്‍ നേരത്തേ മറ്റൊരു സിംഗിള്‍ബെഞ്ചിന്‍െറ നിരീക്ഷണമുണ്ടായിരുന്നു. 

Tags:    
News Summary - kodampor land case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.