തിരുവനന്തപുരം: വധഭീഷണിയുണ്ടെന്ന ടി.പി വധക്കേസ് പ്രതിയായ കൊടി സുനിയുടെ പരാതിയിൽ കഴമ്പില്ലെന്ന് പൊലീസ്. തന്നെ വധിക്കാൻ ജയിലിലുള്ള ചില തടവുകാർ ശ്രമിക്കുന്നുണ്ടെന്ന് കൊടി സുനിയുടെ പരാതിപ്പെട്ടിരുന്നു. നിലവിൽ ക്രൈം ബ്രാഞ്ച് ആണ് കേസ് അന്വേഷിക്കുന്നത്. കണ്ണൂർ ജയിലിലേക്ക് മാറ്റാനുള്ള നീക്കത്തിന്‍റെ ഭാഗമായാണ് കൊടി സുനി പരാതി നൽകിയതെന്നാണ് പൊലീസിന്‍റെ വിലയിരുത്തൽ
തന്നെ ചിലർ വധിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് പേരെടുത്ത് പറഞ്ഞാണ് കൊടി സുനി പരാതി നൽകിയിരുന്നത്. സുനിയുടെ പരാത്രിപ്രകാരം, ചൂണ്ടിക്കാട്ടിയ ആളെ പൂജപ്പുര ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. എങ്കിലും സുരക്ഷ തുടരുന്നുണ്ട്.
വിയ്യൂർ ജിയിലിൽ മൊബൈൽ ഫോൺ ഉപയോഗത്തെ തുടർന്ന്കൊടി സുനിയെ അതിസുരക്ഷാ ജയിലിലേക്ക് മാറ്റിയിരുന്നു. ഇവിടെ സുനിക്ക് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സുനിയെ പാർപ്പിച്ചിരിക്കുന്ന സെൽ 24 മണിക്കൂറും പൂട്ടിയിടും. കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഫോൺ ഉപയോഗിക്കാൻ സാധിക്കില്ല എന്ന് മാത്രമല്ല, സഹതടവുകാരുമായി ബന്ധപ്പെടാൻ കഴിയാത്ത രീതിയിലാണ് സുരക്ഷ.
വിയ്യൂരില്‍ സുനിയുടെ കൈയിൽ നിന്നു മൊബൈല്‍ ഫോണ്‍ പിടികൂടുകയും കോവിഡ് കാലത്ത് ഒട്ടുമിക്ക തടവുകാര്‍ക്കും ലഭിച്ച പ്രത്യേക പരോൾ ലഭിക്കാതിരിക്കുകയും ചെയ്തതോടെയാണ് കണ്ണൂർ ജയിലിലേക്ക് മാറാന്‍ സുനി ശ്രമം തുടങ്ങിയതെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.