തിരുവനന്തപുരം: ദളിതർക്കും ആദിവാസികൾക്കും ഔദാര്യമല്ല അവകാശമാണ് നൽകേണ്ടതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി.കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ദളിത്ആദിവാസി വിരുദ്ധ നിലപാടുകൾ തിരുത്തണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നിൽ കൊടിക്കുന്നിൽ സുരേഷ് എം.പി നടത്തുന്ന 24 മണിക്കൂർ നീണ്ടുനിൽക്കുന്ന ഉപവാസ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദലിതരുടെ അവകാശങ്ങൾ നിറവേറ്റാൻ സർക്കാരുകൾ ശ്രമിക്കുന്നില്ല. അവർക്കുവേണ്ടി പ്രതേ്യക പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കണം.
സ്വാതന്ത്യം നേടി എഴുപത് വർഷം പിന്നിട്ടിട്ടും ദളിതരുടെയും ആദിവാസികളുടെയും ജീവിത സാഹചര്യത്തിൽ മാറ്റവരുത്തുവാൻ കഴിയാത്തതിൽ ഭരണാധികാരികൾക്ക് വ്യകതമായ പങ്കുണ്ട്. ഇവരുടെ ക്ഷേമത്തിനു വേണ്ടി പ്രവർത്തിക്കുക എന്നത് സർക്കാരിെൻ്റ കടമയാണ് .യു ഡി എഫിെൻ്റ കാലത്ത് പട്ടികജാതിക്കാർക്ക് കോളേജുകൾ അനുവദിക്കുവാൻ കഴിഞ്ഞു. സ്വന്തം പ്രയത്നം കൊണ്ട് വിദേശ സർവ്വകലാശാലകളിൽ ഉന്നത വിദ്യാഭ്യാസം ചെയ്യുവാൻ മുന്നോട്ട് വരുന്ന പട്ടികജാതി വിദ്യാർത്ഥികളെ സ്കോളർഷിപ്പ് നൽകി സഹായിച്ച ചരിത്രമാണ് യു.ഡി.എഫ് സർക്കാരിന് ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് കേരളത്തിെൻ്റ യശസ്സ് ഉയർത്തിപ്പിടിക്കേണ്ട ഉന്നത വിദ്യാഭ്യാസത്തിന് ശ്രമിക്കുന്ന പട്ടികജാതി വിദ്യാർഥികളോട് സർക്കാർ നീതി കാട്ടുന്നു .വിനായകെൻ്റ മരണത്തിന് ഉത്തരവാദികളായ പോലീസുകാർക്കെതിരെ നടപടി എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
നരേന്ദ്രമോദിയും പിണറായി വിജയനും ഒരേ തൂവൽ പക്ഷികളാണെന്ന് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. പൊലീസുകാർ ദലിതരെ ശത്രുക്കളായി കാണുന്നത് കേരളത്തിന് അപമാനമാണ്. കേരളത്തിൽ അരങ്ങേറുന്ന ദളിത് പീഢനങ്ങൾ മുഖ്യമന്ത്രി കണ്ടില്ലെന്ന് നടിക്കുകയാണെന്ന് സുരേഷ് പറഞ്ഞു. രാവിലെ 10.30 ന് രകതസാക്ഷി മണ്ഡപത്തിൽ നിന്നും കാൽനട ജാഥയായിട്ടാണ് സെക്രട്ടറിയേറ്റിലെ ഉപവാസ പന്തലിൽ എത്തിയത്. പാലോട് രവി, നെയ്യാറ്റിൻകര സനൽ, മൺവിള രാധാകൃഷ്ണൻ, മണക്കാട് സുരേഷ്, സി.കെ.വിദ്യാധരൻ, വർക്കല കഹാർ, എ.എ.അസീസ്, ബിന്ദുകൃഷ്ണ തുടങ്ങിയവർ സംസാരിച്ചു. ഉപവാസം ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടു മണിക്കു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.